മഞ്ഞുപെയ്യും ക്രിസ്മസ്

പാളയം എൽഎംഎസ് പള്ളിയിലെ 
ക്രിസ്മസ് ആഘോഷം ഫോട്ടോ: നിലിയ വേണു​ഗോപാൽ


തിരുവനന്തപുരം തലസ്ഥാനത്ത്‌ ക്രിസ്‌മസിനെ വരവേറ്റ്‌ ജനങ്ങൾ. ചൊവ്വ അർധരാത്രിയോടെ പ്രാർഥനയും കുർബാനയും ആരംഭിച്ചു. ബുധൻ രാവിലെവരെ നീളും. പട്ടം സെന്റ്‌ മേരീസ് കത്തീഡ്രലിൽ ചൊവ്വ രാത്രി ഏഴിന് ക്രിസ്മസ് കർമങ്ങൾ ആരംഭിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ നേതൃത്വം നൽകി.   പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ കർദിനാൾ മാർ ജോർജ് കൂവക്കാട്ടിലും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയും മുഖ്യകാർമികനായി.  വെട്ടുകാട് മാദ്രെ ദേ ദേവൂസ് പള്ളിയിൽ ചൊവ്വ രാത്രി 11.30ന് ചടങ്ങുകൾ ആരംഭിച്ചു. പാളയം സമാധാനരാജ്ഞി ബസിലിക്ക, വഴുതക്കാട് കാർമൽഹിൽ ആശ്രമ പള്ളി, പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളി, തമലം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി, വെള്ളൂർക്കോണം ലാ സാലേത് മാതാ മലങ്കര കത്തോലിക്കാ പള്ളി, അരുവിക്കര സെന്റ് ജോസഫസ് മലങ്കര കത്തോലിക്കാ പള്ളി, മണ്ണന്തല സെന്റ് ജോൺ പോൾ രണ്ടാമൻ മലങ്കര കത്തോലിക്കാ പള്ളി, ശ്രീകാര്യം സെന്റ് ജോസഫ് എമ്മാവൂസ് പള്ളി എന്നിവിടങ്ങളിലും കുർബാനയും പ്രാർഥനയും ചൊവ്വ രാത്രിയോടെ ആരംഭിച്ചു. ദീപാലങ്കാരത്താലും ക്രിസ്‌മസ്‌ അലങ്കാരത്താലും നഗരമാകെ സുന്ദരകാഴ്ചയുമുണ്ട്‌. കനകക്കുന്നിൽ ബുധൻ വൈകിട്ട്‌ വസന്തോത്സവത്തിനും തുടക്കമാകും. Read on deshabhimani.com

Related News