കരുതലിൽ ഇന്ന്‌ പരീക്ഷ തുടങ്ങും



ആലപ്പുഴ മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷ ചൊവ്വാഴ്‌ച പുനരാരംഭിക്കും. കോവിഡ്‌ മാർഗനിർദേശം അനുസരിച്ച്‌  കനത്തസുരക്ഷയിലാണ്‌ പരീക്ഷ നടത്തുന്നത്‌. 198 കേന്ദ്രങ്ങളിലായി 21,915 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതും. ഹയർ സെക്കൻഡറിക്ക്‌ 121 കേന്ദ്രങ്ങൾ. 44,000 റഗുലർ വിദ്യാർഥികളും ഓപ്പൺ സ്‌കൂളുകളിൽനിന്ന്‌ 600 കുട്ടികളും പരീക്ഷയെഴുതും. ഹയർ സെക്കൻഡറിക്ക്‌ 21 കേന്ദ്രങ്ങൾ. 2487 വിദ്യർഥികൾ റഗുലർ. 64 പേർ പ്രൈവറ്റ്‌. പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കി. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ അഗ്നിരക്ഷാസേന, സന്നദ്ധസംഘടന, വളണ്ടിയർമാർ, എസ്എംസി, പിടിഎ എന്നിവരുടെ സഹായത്തോടെയാണ് സ്‌കൂളുകൾ ശുചീകരിച്ചത്‌. എല്ലാ സെന്ററുകളിലും തെർമർ സ്‌കാനർ ലഭ്യമാക്കിയിട്ടുണ്ട്‌. കുട്ടികളുടെ ശരീരോഷ്‌മാവ് പരിശോധിക്കാൻ ആരോഗ്യപ്രവർത്തകരുണ്ടാകും.  വിദ്യാർഥികൾക്ക്‌ സമഗ്രശിക്ഷ കേരള, നാഷണൽ സർവീസ് സ്‌കീം, തദ്ദേശസ്ഥാപനങ്ങൾ മുഖേന മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കി. അധ്യാപകർക്ക് പ്രത്യേക എക്‌സാം ഗ്ലൗസ്‌ നൽകും‌. എല്ലാ സെന്ററുകളിലും നാലുപേരെ വീതം കുട്ടികളുടെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്‌. പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത പ്രൈമറി അധ്യാപകർക്കും ചുമതല നൽകി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകൾക്ക് മുൻകരുതലിനായി 15,000 രൂപ വീതം നൽകിയിട്ടുണ്ട്. മറ്റ്‌ ജില്ലകളിൽനിന്ന്‌ പരീക്ഷാ ഡ്യൂട്ടിക്ക് വരുന്ന അധ്യാപകർക്ക്‌ ജില്ലവിട്ട്‌ യാത്രചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. കെഎസ്ടിഎ ഹെൽപ്പ് ഡസ്‌ക് ‌ ആലപ്പുഴ എസ്എസ്എൽസി, -ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിന് കെഎസ്‌ടിഎ ഹെൽപ്‌ ഡസ്‌ക്‌. ജില്ലാ ആസ്ഥാനത്തും 11 ഉപജില്ലാ കേന്ദ്രങ്ങളിലുമാണ് പ്രവർത്തനം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരീക്ഷാ ദിവസങ്ങളിൽ സംശയ നിവാരണത്തിനും സഹായങ്ങൾക്കും ബന്ധപ്പെടാം. ജില്ലാ ഡസ്‌ക്‌: -70127361 92 (എസ് ധനപാൽ), 9447455774 (സി ജ്യോതികുമാർ), ചേർത്തല: 889 1143738 (എൻഎസ് ശ്രീകുമാർ), തുറവൂർ:  9961984569 (എൻ ജി ദിനേശ് കുമാർ), ആലപ്പുഴ 99472 17076 (കെ കെ ഉല്ലാസ്), അമ്പലപ്പുഴ- 8891109981 (കെ രാജു), ഹരിപ്പാട്:- 88480 27773(വി സാബു), കായംകുളം:- 9349491717 (ബിനീഷ് കുമാർ), മാവേലിക്കര: 9744896892 (കെ അനിൽകുമാർ), ചെങ്ങന്നൂർ: 62 35095061 (ജോൺ ജേക്കബ്‌), തലവടി 828158586 (ജോസ് ജെ വെട്ടിയിൽ), മങ്കൊമ്പ്: -8606043901 (രഞ്ജിത് ഗോപി), വെളിയനാട്-9496264186 (ജോളി കൂട്ടുമ്മേൽ).   Read on deshabhimani.com

Related News