മെഡിക്കല്‍ ക്യാമ്പ് സമയബന്ധിതമായി നടത്തും: മന്ത്രി ആർ ബിന്ദു

സഹജീവനം സ്‌നേഹഗ്രാമം മാതൃകാശിശു പരിപാലന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാൻ 
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തില്‍ മന്ത്രി ഡോ. ആർ ബിന്ദു സംസാരിക്കുന്നു


കാസർകോട്‌ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്  ആരോഗ്യ വകുപ്പ് മെഡിക്കൽ ക്യാമ്പ് സമയബന്ധിതമായി സംഘടിപ്പിക്കുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു. ദുരിതബാധിതരെ കണ്ടെത്തുന്നതിനും പട്ടികയിൽനിന്ന് പുറത്തു പോയ 1300 ലധികം ദുരിതബാധിതരെ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടുത്തി പരിശോധിക്കുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.  ക്യാമ്പ് നടത്താൻ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ക്യാമ്പ് സംഘടിപ്പിക്കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷൻ 15 ലക്ഷം രൂപ വിനിയോഗിക്കുമെന്നും ആവശ്യമായി വരുന്ന അധിക തുക കാസർകോട് വികസന പാക്കേജിൽ നിന്നും ലഭ്യമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. സഹജീവനം സ്‌നേഹഗ്രാമം മാതൃകാശിശു പരിപാലന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാൻ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തിൽ എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്,  സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ,  കലക്ടർ കെ ഇമ്പശേഖർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പി രാജ്, എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ ഡെപ്യൂട്ടി കലക്ടർ പി സുർജിത് എന്നിവർ പങ്കെടുത്തു.   അതിജീവനം സ്‌നേഹ ഗ്രാമം പ്രാദേശിക വിദഗ്ധരെ കണ്ടെത്തും കാസര്‍കോട്  സഹജീവനം സ്‌നേഹ ഗ്രാമം, മാതൃക ശിശു പരിപാലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള തെറാപ്പിസ്റ്റ്‌, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ നിയമനം നടത്താൻ മേഖലയിലെ വിദഗ്ധരെ പ്രാദേശികമായി കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന്  മന്ത്രി ഡോ. ആര്‍ ബിന്ദു. വിവിധ തസ്തികകളിലേക്ക് നടത്തിയ അഭിമുഖത്തിൽ ജീവനക്കാരെ ലഭിക്കാത്ത സാഹചര്യമുണ്ടായി. ചില തസ്തികളില്‍ നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിച്ചില്ല. സര്‍ക്കാര്‍ നിശ്ചയിച്ച വേതനത്തിന് പുറമേ  ജില്ലയില്‍ വിദഗ്ധ തെറാപ്പിസ്റ്റുകള്‍ക്ക്  ഇന്‍സെന്റീവ് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന് പ്രത്യേകം അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 46 ജീവനക്കാര്‍ക്കാണ്  ബഡ്‌സ് സ്‌കൂളുകളില്‍ സാമൂഹിക സുരക്ഷാ മിഷന്‍ ശമ്പളം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ യോഗ തീരുമാന പ്രകാരമാണിത്.  മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News