അവഗണനയ്‌ക്കെതിരെ 
കശുവണ്ടിത്തൊഴിലാളി ധർണ

കേന്ദ്രബജറ്റിൽ കശുവണ്ടി മേഖലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച്‌ കാഷ്യൂ വർക്കേഴ്സ് സെന്റർ നടത്തിയ ധർണ 
സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്യുന്നു


കൊല്ലം കേന്ദ്രബജറ്റിൽ കശുവണ്ടി മേഖലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച്‌ കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു)നേതൃത്വത്തിൽ കശുവണ്ടിത്തൊഴിലാളികൾ  ധർണ നടത്തി. ചിന്നക്കട ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. വർക്കേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ്‌ കെ രാജഗോപാൽ അധ്യക്ഷനായി. വർക്കേഴ്സ് സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി ബി തുളസിധരക്കുറുപ്പ്‌,  മുതിർന്ന സിപിഐ എം നേതാവ്‌ പി കെ ഗുരുദാസൻ, ആർ ഉണ്ണിക്കൃഷ്ണപിള്ള, കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള, കശുവണ്ടി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ കെ സുഭഗൻ, ബി സുജീന്ദ്രൻ, അഡ്വ രാജു, പി ആർ വസന്തൻ, ബിന്ദു സന്തോഷ്‌, ടി ആർ ശങ്കരപ്പിള്ള, മറ്റത്ത് രാജൻ, സജീവ്, സുരേഷ് ബാബു, പി ഡി ജോസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News