കണ്ടൽ പെരുമയിൽ മൺറോ

മൺറോതുരുത്ത്


കൊല്ലം  ജില്ലയിൽ കൂടുതൽ കണ്ടലുകൾ മൺറോതുരുത്ത് പഞ്ചായത്തിൽ. 22 ഹെക്ടറിലായാണ്‌ ഇവിടെ കണ്ടലുകൾ വ്യാപിച്ചുകിടക്കുന്നത്‌. 20ഹെക്ടറുള്ള നീണ്ടകര പഞ്ചായത്താണ് തൊട്ടുപിന്നിൽ. തീരദേശ പരിപാലന പദ്ധതിയുടെ ഭാഗമായി കേരള കോസ്‌റ്റൽ സോൺ മാനേജ്‌മെന്റ്‌ അതോറിറ്റി നടത്തിയ സാറ്റ്‌ലൈറ്റ്‌ മാപ്പിങിലാണ്‌ കണ്ടെത്തൽ.  സംസ്ഥാനത്തെ ആദ്യ ജൈവ വൈവിധ്യ പൈതൃകഇടമായ ആശ്രാമം കണ്ടൽ വനം, അഷ്ടമുടിക്കായൽ തീരം എന്നിവിടങ്ങളിലായി 11 ഹെക്ടറിലും കണ്ടലുണ്ട്‌. കൂടാതെ, ആലപ്പാട്‌, ക്ലാപ്പന, തൃക്കരുവ പഞ്ചായത്തുകളും കണ്ടലുകളാൽ സമ്പന്നമാണ്‌. ഭ്രാന്തൻ കണ്ടൽ, പീക്കണ്ടൽ, വള്ളിക്കണ്ടൽ, ഉപ്പട്ടി എന്നിവയാണ്‌ മൺറോതുരുത്തിൽ ഏറെയുള്ളത്‌. അത്യ-പൂർ-വവും- വം-ശനാ-ശ ഭീ-ഷണി- നേരിടുന്നതുമാ-യ വൈവി-ധ്യ-മാർ-ന്ന വിവിധ- ഇനം- സസ്യ-ജാ-ലങ്ങളു-ടെ കലവറയാ-ണ്‌ ആശ്രാമം കണ്ടൽക്കാട്‌.- ഇന്റർനാ-ഷണൽ- യൂ-ണി-യൻ- ഫോർ- കൺ-സർ-വേഷൻ- ഓ-ഫ്-- നേച്ചറി --(ഐയു-സി-എൻ)--ന്റെ ചുവന്ന പട്ടി-കയിൽ- ഉൾ-പ്പെട്ട കു-ളവെട്ടി മരങ്ങൾ,- നൂ-റു- വർ-ഷത്തി-ലേറെ പഴക്കമു-ള്ള ഞാ-വൽ,- പോ-ങ്ങ്-,- 60 വർ-ഷത്തി-ലേറെ പഴക്കമു-ള്ള ചക്കരകണ്ടലും- കയണ്ടി-യും- ഭ്രാ-ന്തൻ- കണ്ടലും- ഒക്കെക്കൊണ്ട്‌ സമൃദ്ധം ഇവിടം.   കൂടുതൽ ഇനം കണ്ടലുകൾ ആയിരംതെങ്ങിലാണ്‌, 11 ഇനം. കുറവ് ചേരിക്കടവിലും, അഞ്ചിനം. 60 മു-തൽ- 80 ശതമാ-നം- വരെ ഹരി-താ-വരണം- നൽ-കു-ന്ന കണ്ടൽ-ച്ചെടി-കൾ- സാ-ധാ-രണ സസ്യ-ങ്ങളെ അപേക്ഷി-ച്ച്-- 32ശതമാ-നം- അധി-കം- കാർ-ബൺ- ഡൈ ഓ-ക്--സൈഡി-നെ ആഗി-രണം-ചെയ്യു-ം.- ഇത്-- ആഗോ-ള താ-പത്തെ ഒരു- പരി-ധി-യോ-ളം- കു-റയ്--ക്കും.- കൂ-ടാ-തെ മണ്ണൊ-ലി-പ്പ്-- തടയു-ന്നതി-ലും- ഈ- സസ്യ-ങ്ങൾ-- വലി-യ പങ്കാ-ണ്- വഹിക്കുന്നത്-.- മത്സ്യ-പ്രജനനത്തി-ന്- ഏറെ സഹാ-യകരമാ-ണ്- കണ്ടലു-കൾ-.- ജലത്തി-ലെ പ്ലവകങ്ങളു-ടെ വർ-ധനവി-നും- സഹാ-യകമാ-ണ്.-  ഇലകൾ-ക്ക്-- ഔ-ഷധമൂ-ല്യ-മു-ള്ളതി-നാൽ- മത്സ്യങ്ങളു-ടെ രോ-ഗപ്രതി-രോ-ധശേഷി-യും- വർ-ധി-പ്പി-ക്കും.-   നാശത്തിന്റെ വക്കിലായ ഇവയുടെ ഹരിതാവരണം തിരിച്ചുപിടിക്കാൻ പരിസ്ഥിതി, വനംവകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപകമായി കണ്ടൽത്തൈകൾ വച്ചു പിടിപ്പിക്കുന്നുണ്ട്‌. Read on deshabhimani.com

Related News