വണ്ടറാണ്‌ ‘വീല്‍ ഓഫ് ഫ്യൂച്ചര്‍’

എച്ച്എസ്എസ് ശാസ്ത്രമേളയിലെ വര്‍ക്കിങ് മോഡല്‍ വിഭാ​ഗത്തില്‍ വീല്‍ ഓഫ് ഫ്യൂച്ചറുമായി എടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസിലെ ജോ മാത്യൂവും ജൂഡ് സന്തോഷും


 കണ്ണൂർ ഇലക്ട്രോണിക് വാഹനങ്ങളിൽ ഭാവിയിൽ ആവിഷ്‌കരിക്കാവുന്ന സാങ്കേതികവിദ്യകളുടെ  വിവരണവുമായി  വീൽ ഓഫ് ഫ്യൂച്ചർ.  എടൂർ സെന്റ്‌മേരീസ് എച്ച്എസ്എസ്സിലെ പ്ലസ്ടു വിദ്യാർഥികളായ ജോ മാത്യൂ, ജൂഡ് സന്തോഷ് എന്നിവരാണ്‌ ജില്ലാ ശാസ്‌ത്ര മേളയിൽ പ്രദർശിപ്പിച്ചത്. വാഹനങ്ങളിൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള വലിയ മാറ്റങ്ങൾക്കുള്ള  മാർഗരേഖയാണ്  വിദ്യാർഥികൾ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങൾ നേരിടുന്ന ചാർജിങ് പ്രശ്നങ്ങൾക്ക് പരിഹാരമാണ്‌ വാഹനത്തിന്റെ പ്രത്യേകത. വാഹനം ഓടുമ്പോൾതന്നെ  ചാർജ് ചെയ്യാനുള്ള സാങ്കേതിക വിദ്യയും തീപിടിത്തം ഉണ്ടായാൽ  വാഹനത്തിലെ സെൻസർ ഡിറ്റകണക്ട്‌ ചെയ്ത് വണ്ടിയുടെ എല്ലാ സർക്യൂട്ടുകളും ഓഫാക്കാനും സംവിധാനമുണ്ട്‌.  മദ്യപിച്ച് വാഹനത്തിൽ കയറിയാൽ വണ്ടി സ്റ്റാർട്ട് ആവില്ല.  അൽക്കഹോൾ സെൻസർ വണ്ടിയിൽ ഘടിപ്പിച്ചതിനാലാണ് ഇത്‌.  വാഹനം മോഷ്ടിക്കപ്പെട്ടാൽ ഫോണിൽനിന്നും സ്റ്റോപ്പ് മേസെജ് അയച്ചാൽ  ആ നിമിഷം വാഹനം ഓഫാകും.  അപകടങ്ങളിൽപ്പെട്ടാലും വാഹനത്തിൽനിന്നും അഗ്നിരക്ഷാ സേന, പൊലീസ് എന്നിവർക്ക് ഓട്ടോമറ്റിക്കായി സന്ദേശം എത്തുന്ന സാങ്കതിക വിദ്യയും വീൽ ഓഫ് ഫ്യൂച്ചറിൽ വിദ്യാർഥികൾ ഒരുക്കിയിട്ടുണ്ട്‌.  ഹയർസെക്കൻഡറി വിഭാഗം സയൻസ്‌ വർക്കിങ് മോഡലിൽ കുട്ടികൾ എത്തിച്ച വാഹനം കാണാനും വിവരങ്ങൾ ചോദിച്ചറിയാനുമായി നിരവധി പേരെത്തി. Read on deshabhimani.com

Related News