ജില്ലാ ശാസ്ത്രമേള 29 മുതൽ
തൃശൂർ തൃശൂർ ജില്ലാ ശാസ്ത്രമേള 29,30 തീയതികളിൽ തൃശൂരിൽ നടക്കും. തൃശൂർ കോർപറേഷൻ പരിധിയിലെ ആറ് സ്‌കൂളുകളിലെ വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഹോളിഫാമിലി സിജിഎച്ച്എസിൽ ശാസ്ത്രമേള, സേക്രഡ് ഹാർട്ട് സിജിഎച്ച്എസ് എസിൽ ഗണിതശാസ്ത്രമേള, സിഎംഎസ്എച്ച്എസ്എസിൽ സാമൂഹ്യശാസ്ത്രമേള, കാൽഡിയൻ സിറിയൻ എച്ച്എസ്എസിൽ പ്രവൃത്തിപരിചയമേള, ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസിൽ ഐ ടി മേള, ഗവ. മോഡൽ ഗേൾസ് വിഎച്ച്എസ്എസ് - വൊക്കേഷണൽ എക്സ്‌പോ എന്ന രീതിയിലാണ് മത്സരങ്ങൾ നടക്കുന്നത്. മേളയുടെ ലോഗോ പ്രകാശനം തൃശൂർ നഗരസഭാ കൗൺസിലർ സിന്ധു ആന്റോ നിർവഹിച്ചു. ശാസ്ത്രമേളയുടെ ജനറൽ കൺവീനർ എ കെ അജിതകുമാരി അധ്യക്ഷയായി. നഗരസഭാ കൗൺസിലർ എൻ പ്രസാദ് മുഖ്യാതിഥിയായി. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജി റസ്സൽ, വൈസ് ചെയർമാന്മാരായ നീൽ ടോം, എൽ മജുഷ്, ഡയറ്റ് പ്രിൻസിപ്പൽ ഡി ശ്രീജ, ഡിപിസി എൻ ജെ ബിനോയി, കെ പി ബിന്ദു, വി എം നിഷ, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഓഫീസർ ടി ഷൈല എന്നിവർ സംസാരിച്ചു. മറ്റം സെന്റ് ഫ്രാൻസിസ് എച്ച്എസ്എസിലെ അധ്യാപകനായ സഞ്ജു തോമസ് തയ്യാറാക്കിയ ലോഗോയാണ് മേളയ്‌ക്ക് തെരഞ്ഞെടുത്തത്. Read on deshabhimani.com