പശ്ചിമ ബംഗാളിലേക്ക് പ്രത്യേക തീവണ്ടി പുറപ്പെട്ടു
തിരുവല്ല 1468 അതിഥി തൊഴിലാളികളുമായ് തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് പ്രത്യേക ട്രെയിൻ പുറപ്പെടുമ്പോൾ ട്രെയിനിനുള്ളിൽ നിന്നും അവർ വിളിച്ചു, കേരള സർക്കാർ സിന്ദാബാദ് എന്ന്. സർക്കാരിന് നന്ദി പറഞ്ഞു കൊണ്ടാണ് അവർ നാട്ടിലേക്ക് മടങ്ങിയത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ട്രെയിൻ പുറപ്പെട്ടത്. മാത്യു ടി തോമസ് എംഎൽഎ, കലക്ടർ പി ബി നൂഹ്, സബ് കലക്ടർ വിനയ് ഗോയൽ, നഗരസഭാ ചെയർമാൻ ആർ ജയകുമാർ, തഹസീൽദാർ ജോൺ വർഗീസ് തുടങ്ങിയവർ അതിഥി തൊഴിലാളികളെ യാത്രയാക്കാൻ എത്തിയിരുന്നു. ഭക്ഷണ കിറ്റ്, വെള്ളം, നാട്ടിലെത്തിയാൽ കുടുംബാംഗങ്ങൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന്, മാസ്ക് എന്നിവയും നൽകി. Read on deshabhimani.com