ക്ഷേമവും കരുതലും

അവലോകന യോഗത്തിൽ മന്ത്രി ഒ ആർ കേളു സംസാരിക്കുന്നു


  കൽപ്പറ്റ ജില്ലയിലെ ഗോത്രമേഖലയിലെയും പട്ടികജാതി വിഭാഗങ്ങളുടെയും അടിസ്ഥാന പ്രശ്‌നങ്ങളും പരിഹാര പദ്ധതികളുടെ പുരോഗതിയും അവലോകനംചെയ്‌ത്‌ മന്ത്രിതലാ യോഗം. പട്ടികജാതി–-പട്ടികവർഗ പിന്നാക്ക ക്ഷേമമന്ത്രി ഒ ആർ കേളുവിന്റെ  നേതൃത്വത്തിലുള്ള യോഗം ദുർബല വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനുള്ള സർക്കാരിന്റെ പ്രത്യേക ചുവടുവയ്‌പ്പായി. വയനാട്ടിൽ തുടക്കമിട്ട അവലോകന യോഗങ്ങൾ എല്ലാ ജില്ലകളിലും ചേരും.  29ന്‌ പാലക്കാടാണ്‌ അടുത്ത അവലോകനം.   ജില്ലയിൽ ഗോത്രമേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്‌തു.  പദ്ധതികൾ ജില്ലാതല ഉദ്യോഗസ്ഥർ അവതരിപ്പിച്ചു.  ഓരോന്നും അവലോകനം ചെയ്‌തു. അനുവദിച്ച ഫണ്ട്, നിർവഹണ പുരോഗതി, നിർവഹണത്തിലെ പോരായ്‌മകൾ,  കാരണങ്ങൾ എന്നിവയെല്ലാം ചർച്ചചെയ്‌തു. ഭൂമി, വീട്‌, പുനരധിവാസം, വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്‌ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ വിലയിരുത്തി. ഇവ വേഗത്തിലാക്കാനും തടസ്സങ്ങൾ നീക്കാനുമുള്ള ഇടപെടലുകൾ ഉദ്യോഗസ്ഥ, ഭരണതലങ്ങളിൽ കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തു.  ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.  ടി സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, പട്ടികജാതി വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, കലക്ടർ ഡി ആർ മേഘശ്രീ, സബ്കലക്ടർ മിസൽ സാഗർ ഭരത്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ സിദ്ധാർഥ്‌, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ തുടങ്ങിയവർ  പങ്കെടുത്തു. ഐടിഡിപി പ്രോജക്ട് ഓഫീസർ ജി പ്രമോദ്,  അസിസ്റ്റന്റ് പട്ടികജാതി വികസന വകുപ്പ് ഓഫീസർ ജി ശ്രീകുമാർ എന്നിവർ വകുപ്പുതല പദ്ധതികൾ അവതരിപ്പിച്ചു.   Read on deshabhimani.com

Related News