നാൾവഴികൾ ഓർത്തെടുത്ത്‌ പൈതൃക സംഗമം

കോട്ടച്ചേരി സർവീസ്‌ സഹകരണ ബാങ്ക്‌ പൈതൃക സംഗമം ജി എസ്‌ പ്രദീപ്‌ ഉദ്ഘാടനംചെയ്യുന്നു


കാഞ്ഞങ്ങാട്‌   കോട്ടച്ചേരി സർവീസ്‌ സഹകരണ ബാങ്ക്‌ പിന്നിട്ട നാൾവഴികൾ  ഓർത്തെടുത്ത്‌ നടന്ന പൈതൃക സംഗമം സഹകരണമേഖലക്ക്‌ പുതിയ അനുഭവമായി.   എഴുപതിന്റെ നിറവിലെത്തിയ ബാങ്കിന്റെ നായകരായ മൺമറഞ്ഞവരുടെ കുടുംബാംഗങ്ങളും  ജീവിച്ചിരിക്കുന്ന സഹകാരികളും ജീവനക്കാരും  സംഗമത്തിൽ  പങ്കെടുത്തു.  പരേതനായ മാവില ചന്തു നമ്പ്യാർ, കെ എസ് എസ് ഷേണായി, എൻ എൻ പ്രഭു, എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ, എ കെ നാരായണൻ, അഡ്വ. കെ പുരുഷോത്തമൻ എന്നിവരുടെ കുടുംബാംഗങ്ങൾ സംബന്ധിച്ചു.    മുൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഡയറക്ടർമാർ, ജീവനക്കാർ എന്നിവരും  സംഗമത്തിനെത്തി. സംഗമം  ജി എസ്‌ പ്രദീപ്‌  ഉദ്ഘാടനംചെയ്‌തു.  പ്രസിഡന്റ്‌ എം രാഘവൻ അധ്യക്ഷനായി.  കെ വിശ്വനാഥൻ, ഡോ. അശോക്‌ നമ്പ്യാർ, കെ വേണുഗോപാലൻ നമ്പ്യാർ, അഡ്വ. കെ ദിനേശ്‌ കുമാർ, എ കെ ലൈല, എച്ച്‌ ഗോകുൽദാസ്‌ കമ്മത്ത്‌, ചെറാക്കാട്ട്‌ കുഞ്ഞിക്കണ്ണൻ, കാറ്റാടി കുമാരൻ, കോടാട്ട്‌ കൃഷ്ണൻ,  കെ രാജ്‌മോഹൻ, കെ വി വിശ്വനാഥൻ, ഉണ്ണികൃഷ്‌ണൻ, ഇ വി കൃഷ്‌ണ പൊതുവാൾ, പപ്പൻ കുട്ടമത്ത്‌, രോഹിണി തുടങ്ങിയവർ സംസാരിച്ചു.   ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ വി ഗിനീഷ്‌ സ്വാഗതവും സെക്രട്ടറി വി വി ലേഖ നന്ദിയും പറഞ്ഞു.  പാലാപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന സോൾ ഓഫ് ഫോക്കും അരങ്ങേറി.    Read on deshabhimani.com

Related News