‘എന്റെ ഭൂമി ഞാൻ ഉറപ്പാക്കി' 
ക്യാമ്പയിൻ 1 മുതൽ



കാസർകോട്‌ ഡിജിറ്റൽ ലാൻഡ് സർവേയിൽ നൂറുശതമാനം ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരാതിരഹിതമായ  റെക്കോഡ് തയ്യാറാക്കുന്നതിനും  കലക്ടർ ഉൾപ്പെടെയുള്ള സർവേ, -റവന്യു ഉദ്യോഗസ്ഥരും  ജനപ്രതിനിധികളും ഒക്ടോബർ മുതൽ വില്ലേജുകളിൽ നേരിട്ടെത്തും. ‘എന്റെ ഭൂമി ഞാൻ ഉറപ്പാക്കി' എന്ന ക്യാമ്പയിനിന്റെ ഭാഗമായാണിത്.  സർവേ പൂർത്തീകരിച്ച് റവന്യു വകുപ്പിന് കൈമാറ്റം ചെയ്യുന്ന വില്ലേജുകളിൽ പിന്നീട് ഡിജിറ്റൽ സർവേ റെക്കോഡ് അടിസ്ഥാനമാക്കി മാത്രമായിരിക്കും സർവേ, -റവന്യു, രജിസ്‌ട്രേഷൻ വകുപ്പുകളുടെ സേവനം ലഭ്യമാവുക. ജില്ലയിലെ ആദ്യഘട്ടത്തിലെ 18 വില്ലേജുകളിലും ജനങ്ങൾക്ക് സർവേ റെക്കോഡ് പരിശോധിക്കാനും പരാതി നൽകാനും വീണ്ടും ഒരു അവസരമാണ്  ജില്ലാ ഭരണസംവിധാനം ഒരുക്കുന്നത്.     Read on deshabhimani.com

Related News