വാടകസാധന വിതരണരംഗം അവശ്യസർവീസായി പ്രഖ്യാപിക്കണം
കണ്ണൂർ വാടക സാധന വിതരണരംഗം അവശ്യസർവീസായി പ്രഖ്യാപിക്കണമെന്ന് കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എ വി ബാബുരാജ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ പി അഹമ്മദ് കോയ, ജനറൽ സെക്രട്ടറി ടി വി ബാലൻ, പി ശംസുദ്ദീൻ, എൻ കെ അജയ കുമാർ, മോഹനൻ മാലൂർ, കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വാടക സാധന വിതരണ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്കുള്ള ആദര സമ്മേളനത്തിൽ നടൻ പി പി കുഞ്ഞികൃഷ്‌ണൻ, കെ വി പ്രശാന്ത് എന്നിവർ സംസാരിച്ചു. കുടുംബ സംഗമം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ഉദ്ഘാടനം ചെയ്‌തു. വനിതാ വിങ് പ്രസിഡന്റ് സുനീത അബൂബക്കർ അധ്യക്ഷയായി. സി പി മമ്മു ഹാജി, പി പി പ്രകാശ് കുമാർ, ലതിക ബാബുരാജ്, ജിനി ബിജു എന്നിവർ സംസാരിച്ചു. അച്യുതൻ പയ്യന്നൂരിന്റെ മാജിക് ഷോയും കലാപരിപാടികളുണ്ടായി. Read on deshabhimani.com