എം വി ജയരാജന്‍ 
ഷീജയെ സന്ദര്‍ശിച്ചു

ഇസ്രയേലിലെ അഷ്‌ഖലോണിൽ ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ് നാട്ടിലെത്തിയ ഷീജയെ സിപിഐ എം ജില്ലാ സെക്രട്ടറി
എം വി ജയരാജൻ സന്ദർശിച്ചപ്പോൾ


 ശ്രീകണ്ഠപുരം  ഇസ്രയേലിലെ അഷ്‌ഖലോണിൽ വച്ച് ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ  പരിക്കേറ്റ്‌ ചികിത്സയ്‌ക്കുശേഷം നാട്ടിലെത്തിയ ഷീജയെ പയ്യാവൂർ വണ്ണായിക്കടവിലെ വീട്ടിൽ സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചു.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ,  എം സി നാരായണൻ എന്നിവരൊപ്പമുണ്ടായി.  Read on deshabhimani.com

Related News