വിസി നിയമനത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം
തിരുവനന്തപുരം ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ചാൻസലറുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി ഡോ. ജെ എസ് ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ എസ് ലിജു, എസ് എസ് നിതിൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് എസ് ഷാഹിൻ, ട്രഷറർ വി എസ് ശ്യാമ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, അഡ്വ. അമൽ, രഞ്ചു, കവിരാജ്, ഗോപകുമാർ, രാഹുൽ, ബ്ലോക്ക് പ്രസിഡന്റ് സമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com