അടിപൊളിയാക്കാൻ 
അവതാറുമുണ്ട്‌



  മേലാറ്റൂർ അവതാർ. പ്രയപ്പെട്ട സയൻസ്- ഫിക്ഷൻ സിനിമയേതെന്ന ചോദ്യത്തിന്‌ മിക്കവരുടെയും ഉത്തരമായിരിക്കുമിത്‌. ആണെങ്കിൽ ഇത്തവണത്തെ ജില്ലാ റവന്യൂ ശാസ്ത്രോത്സവത്തിൽ നിങ്ങൾക്ക്‌ ഇഷ്‌ട കാഥാപാത്രത്തെ കാണാം. സെൽഫിയെടുക്കാം.  ജെയിംസ് കാമറൂണിന്റെ അവതാർ സിനിമയിലെ  പ്രധാന കഥാപാത്രത്തിന്റെ മാതൃക തയ്യാറാക്കിയാണ്‌ മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ റവന്യൂ ശാസ്ത്രോത്സവത്തിലെത്തുന്ന പ്രതിഭകളെ വരവേൽക്കുന്നത്‌.   വിദ്യാലയത്തിലെ പൂർവ അധ്യാപകനായ മേലാറ്റൂർ സ്വദേശി വിഷ്ണു രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ശിൽപ്പം തയ്യാറാക്കിയത്. പത്തടി ഉയരത്തിലാണ്‌ ശിൽപ്പം. കമ്പികൾ, പ്ലാസ്റ്റിക് ചാക്ക്, മറ്റ്‌ വേസ്റ്റ് മെറ്റീരിയലുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു നിർമാണം. കെ ഉദയകുമാർ, പി വിഷ്ണു, ദീപക് പൗലോസ്, സി എസ് സുധീഷ് എന്നിവർ നിർമാണത്തിൽ വിഷ്ണുവിനെ സഹായിച്ചു. ശിൽപ്പത്തിന്റെ അനാച്ഛാദനം സ്കൂൾ മാനേജർ മേലാറ്റൂർ പത്മനാഭൻ നിർവഹിച്ചു. പ്രിൻസിപ്പൽ വി വി വിനോദ് അധ്യക്ഷനായി.  പ്രധാനാധ്യാപകൻ കെ സി നാരായണൻ, ചിത്രകാരൻ രാമചന്ദ്രൻ, ഡെപ്യൂട്ടി എച്ച്എം യു സി ജ്യോതി എന്നിവർ സംസാരിച്ചു. തിങ്കൾമുതൽ ബുധൻവരെ  മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂൾ, മേലാറ്റൂർ എഎൽപി സ്കൂൾ എന്നിവിടങ്ങളിലാണ് ജില്ലാ ശാസ്ത്രോത്സവം.      Read on deshabhimani.com

Related News