മായില്ല, അന്ന്‌ പതിഞ്ഞ
കൗതുക കാഴ്‌ചകൾ

വി ഷാഹുൽ ഹമീദ്


    മേലാറ്റൂർ സാങ്കേതികവിദ്യകളൊന്നും ഇത്ര വികസിച്ചിട്ടില്ല. ശാസ്ത്രമേളകളാണ്‌ അന്ന്‌ പുതിയ കാഴ്‌ചകൾ സമ്മാനിച്ചത്‌. കൗതുകവും അത്ഭുതവും നിറഞ്ഞതായിരുന്നു ഓരോ അനുഭവവും. മൂന്ന് പതിറ്റാണ്ടിനുശേഷം മേലാറ്റൂർ ആർഎം  ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ റവന്യൂ ശാസ്ത്രോത്സവം നടക്കുമ്പോൾ പഴയ ഓർമാൾ പങ്കുവയ്ക്കുകയാണ് ചന്ദ്രയാൻ മൂന്ന്‌ ദൗത്യത്തിന്റെ ഭാഗമായ യുവ ശാസ്ത്രജ്ഞൻ വി ഷാഹുൽ ഹമീദ്.  മേലാറ്റൂർ ആർഎം  ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ജില്ലാ ശാസ്ത്രമേളയ്‌ക്ക് വേദിയാകുന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന്‌ ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്ത മേളയുടെ ഓർമകൾ  മായാതെ മനസ്സിലുണ്ട്‌. 1994 ഒക്ടോബറിലായിരുന്നു ആർഎം  ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നത്. കൂട്ടുകാരുമൊത്ത് ഒരു വർക്കിങ്‌ മോഡലായിരുന്നു ചെയ്തിരുന്നത്. മേളയിൽ വളന്റിയറുമായിരുന്നു. മേളയുടെ പ്രചാരണത്തിനായി ഒരുക്കിയ ദിനോസറിന്റെ രൂപവും ഓർമയിലുണ്ട്‌.  മേലാറ്റൂർ കിഴക്കുംപാടം വാക്കയിൽ ഷാഹുൽ ഹമീദ് 1997ലാണ് പത്താം ക്ലാസ് കഴിഞ്ഞ് ആർഎംഎച്ച്എസ്എസിൽനിന്ന്‌ പടിയിറങ്ങുന്നത്. 14 വർഷമായി ഐഎസ്ആർഒയിൽ സാറ്റ്‌ലൈറ്റ്‌ (ISTRAC) വിഭാഗത്തിൽ ശാസ്ത്രജ്ഞനാണ്‌. ചന്ദ്രയാൻ രണ്ടിന്റെ ദൗത്യത്തിലും പങ്കാളിയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ പൂർവ വിദ്യാർഥിയായ ഷാഹുൽ ഹമീദ് മുഖ്യാതിഥിയാണ്.   Read on deshabhimani.com

Related News