അധ്യാപക മാർച്ചും ധർണയും

വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഎ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട്‌ നടത്തിയ ജില്ലാ മാർച്ച്


 കാഞ്ഞങ്ങാട്‌  ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ശമ്പള പരിഷ്കരണ, ഡിഎ കുടിശിക അനുവദിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്തുപകരുക, തുടർച്ചയായ ആറാം പ്രവൃത്തി ദിനം ഒഴിവാക്കുക, വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പരിഷ്കരിക്കുക, ഏകീകരണ നടപടി ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്ടിഎ ജില്ലാകമ്മറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട്‌  ജില്ലാ മാർച്ചും ധർണയും സംഘടിപ്പിച്ചു.  മുൻ എംഎൽഎ ടി വി രാജേഷ്  ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ യു ശ്യാംഭട്ട്, അധ്യക്ഷനായി.  സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ  ബീന, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ കെ ലസിത, എം ഇ ചന്ദ്രാംഗദൻ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും  കെ വി രാജേഷ് നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു.  ജില്ലാ ഭാരവാഹികളായ പി ശ്രീകല, വി കെ ബാലാമണി, ബി വിഷ്ണുപാല, പി എം ശ്രീധരൻ, കെ ലളിത, കെ ജി പ്രതീശ്, പി മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News