ഉണർവ് ഊർജ സംരക്ഷണ ബോധവൽക്കരണം തുടങ്ങി
മുണ്ടൂർ ജില്ലയിൽ ഉണർവ് ഊർജസംരക്ഷണ ബോധവൽക്കരണം മുണ്ടൂർ ഐആർടിസിയിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്‌തു. എനർജി മാനേജ്മെന്റ് സെന്ററും പരിഷത്ത് പ്രൊഡക്ഷൻ സെന്ററും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. എ പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം വി സജിത, പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുനിജ മുരളി, പരിഷത്ത് പ്രൊഡക്ഷൻ സെന്റർ ചെയർപേഴ്സൺ ടി കെ മീരാഭായ്, ഐആർടിസി ഡയറക്ടർ ഡോ. എൻ കെ ശശിധരൻപിള്ള, പ്രൊഫ. പി കെ രവീന്ദ്രൻ, പഞ്ചായത്ത് അംഗം എം നാരായണൻകുട്ടി, ഇഎംസി രജിസ്ട്രാർ ബി വി സുഭാഷ്, അനൂപ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഐആർടിസി സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി. പരിഷത്ത് പ്രൊഡക്ഷൻ സെന്റർ ടോയിലട്ടറി വിഭാഗം ഉൽപ്പാദിപ്പിച്ച പുതിയ ബോഡി വാഷും പുറത്തിറക്കി. ജില്ലയിലെ മുഴുവൻ യുപി/എച്ച്എസ് വിദ്യാർഥികൾക്കായി ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കും. Read on deshabhimani.com