ശീതീകരിച്ച ആകാശപ്പാത തുറന്നു



 തൃശൂർ പൂർണമായി ശീതീകരിച്ച ആകാശപ്പാത നാടിന്‌ സമർപ്പിച്ചു. കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അർബൻ ട്രാൻസ്പോർട്ട് സെക്ടറിൽ നടപ്പാക്കിയ മാതൃകാപരമായ പദ്ധതിയാണ് ആകാശപ്പാത. ഒന്നാം ഘട്ടത്തിൽ ആകാശപ്പാതയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചിരുന്നു. മന്ത്രി എം ബി രാജേഷ്‌ ആകാശപ്പാത നാടിന്‌ സമർപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപ്പാതയാണിത്‌. പൂർണമായും  സൗരോർജത്തിലാണ്‌ പ്രവർത്തനം. സെൻട്രലൈസ്ഡ് എയർകണ്ടീഷന്റെ സ്വിച്ചോൺ മന്ത്രി  കെ രാജനും സിസിടിവിയുടെ ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎയും നിർവഹിച്ചു. മേയർ എം കെ വർഗീസ്‌ അധ്യക്ഷനായി.  ഡെപ്യൂട്ടി മേയർ എം എൽ റോസി, സ്ഥിരം സമിതി അധ്യക്ഷരായ  പി കെ ഷാജൻ, വർഗീസ്‌ കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, കരോളിൻ പെരിഞ്ചേരി, മുകേഷ്‌ കൂളപ്പറമ്പിൽ, ജയപ്രകാശ്‌ പൂവത്തിങ്കൽ, ചീഫ്‌ സെക്രട്ടറി ശാരദ മുരളിധരൻ, അഡീഷണൽ സെക്രട്ടറി ഡി താര, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്‌, ഡെപ്യൂട്ടി സെക്രട്ടറി തൻവി ഗാർഗ്‌, ഡയറക്‌ടർ ഇഷ കാലിയ, കലക്‌ടർ അർജുൻ പാണ്ഡ്യൻ, അമൃത്‌ മിഷൻ ഡയറക്‌ടർ സൂരജ്‌ ഷാജി, കൗൺസിലർ സിന്ധു ആന്റോ ചാക്കോള, കോർപറേഷൻ സെക്രട്ടറി വി പി ഷിബു, പി ആർ ശ്രീലത, എൻ രാഹുൽ, കെ രവീന്ദ്രൻ, കെ ബി സുമേഷ്‌, സി ടി ജോഫി, പി മഹേന്ദ്ര എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News