നാടകമേള കൊടിയിറങ്ങി

ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദി നാടകമേളയുടെ ഭാഗമായി അവതരിപ്പിച്ച
കൊച്ചിൻ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീർത്തനം’ നാടകത്തിൽ നിന്ന്


പുഴയ്ക്കൽ ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദിയുടെ നേതൃത്വത്തിൽ അഞ്ച് ദിവസമായി നടക്കുന്ന നാടകമേളയ്ക്ക് കൊടിയിറങ്ങി. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ട നാടകങ്ങള്‍ കാണനായി ആയിരങ്ങളാണ് എത്തിയത്. സമാപന പൊതു സമ്മേളനം നാടകവേദി പ്രസിഡന്റ് ഇ എസ് വിജയകുമാർ അധ്യക്ഷനായി. നാടക പ്രവർത്തകൻ രവി കേച്ചേരി മുഖ്യാഥിതിയായി. നാടകവേദി സെക്രട്ടറി എൻ ജെ ശ്രീകുമാർ, കൺവീനർ ഇ കെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. സബ്ജില്ലാ കലോത്സവം നാടക മത്സരത്തിൽ സമ്മാനം നേടിയ നാടക നടൻ മാസ്റ്റർ ആനന്ദ് കൃഷ്ണനെ അനുമോദിച്ചു. തുടർന്ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം എന്ന നാടകം അരങ്ങേറി. Read on deshabhimani.com

Related News