നാടക വസന്തം



 ബേവൂരിയിൽ 3 മുതൽ കാസർകോട് ബേവൂരി സൗഹൃദ വായനശാല സംഘടിപ്പിക്കുന്ന അഞ്ചാമത് കെ ടി മുഹമ്മദ്  പ്രൊഫഷണൽ നാടക മത്സരവും അമേച്വർ നാടക പ്രദർശനവും ഡിസംബർ മൂന്നുമുതൽ ഏഴുവരെ  ബേവൂരി  ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.  മൂന്നിന് വൈകിട്ട്‌  6.30ന്  ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യും. ഐ വി ദാസ് പുരസ്‌കാരം ജേതാവ് പി അപ്പുക്കുട്ടനെയും നടൻ സി കെ രാജേഷ് റാവുവിനെയും സംസ്ഥാന സ്‌കൂൾ മീറ്റിൽ സീനിയർ വിഭാഗത്തിലെ വേഗമേറിയ താരം രഹ്‌ന രഘുവിനെയും ആദരിക്കും. രാത്രി 7.30ന് തിരുവനന്തപുരം നവോദയയുടെ 'കലുങ്ക്' നാടകം അരങ്ങേറും. നാലിന്  വൈകിട്ട്  അഞ്ചിന്‌  പി ഭാസ്‌കരൻ ജന്മശദാബ്ദി ആഘോഷം മഞ്ഞണിപ്പൂനിലാവ് എന്ന പേരിൽ സംഘടിപ്പിക്കും. രാത്രി ഏഴിന് തിരുവനന്തപുരം ശ്രീനന്ദനയുടെ ‘യാനം' നാടകം അരങ്ങേറും.  അഞ്ചിന് വൈകിട്ട് അഞ്ചിന് മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ നടക്കും. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. എ എം ശ്രീധരനെ ആദരിക്കും. തുടർന്ന്‌ ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം' നാടകം അരങ്ങേറും. ആറിന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സായാഹ്നം  കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്യും.   രാത്രി 7.30ന്  കോഴിക്കോട് രംഗമിത്രയുടെ ‘മഴവില്ല്'  നാടകം. ഏഴിന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ പി വി ഷാജികുമാർ മുഖ്യപ്രഭാഷണം നടത്തും.  7.30 മുതൽ  നാടകങ്ങൾ. ചന്ദ്രഗിരി കലാസമിതിയുടെ ‘ബസുമതി',  സൗഹൃദ വായനശാല യുടെ ‘മൂരികൾ ചുരമാന്തുമ്പോൾ'  നാടകങ്ങൾ അരങ്ങേറും.  വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ,  ജനറൽ കൺവീനർ എൻ എ അഭിലാഷ്,  സംഘാടക സമിതി വർക്കിങ്‌ ചെയർമാൻ കെ വി രഘുനാഥൻ, അബ്ബാസ് രചന, കെ വിജയകുമാർ, രവീന്ദ്രൻ കൊക്കാൽ, കെ വി ബാലകൃഷ്ണൻ, രാജേഷ് മാങ്ങാട് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News