മടിക്കൈയിൽ ഇന്ന്‌ 
സമാപിക്കും

ചാളക്കടവ് കർഷക കലാവേദിയുടെ തിലകൻ സ്മാരക സംസ്ഥാന നാടകോത്സവത്തിൽ സാംസ്‌കാരിക സമ്മേളനം കെ മണികണ്ഠൻ ഉദ്‌ഘാടനംചെയ്യുന്നു


 മടിക്കൈ  കർഷക കലാവേദിയുടെ നേതൃത്വത്തിൽ ചാളക്കടവ് കലാവേദി പരിസരത്ത്‌ നടക്കുന്ന തിലകൻ സ്മാരക സംസ്ഥാന നാടകോത്സവം വ്യാഴാഴ്‌ച സമാപിക്കും. തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ എന്ന നാടകം അരങ്ങേറും.  ചൊവ്വാഴ്‌ച കൊട്ടാരക്കര ആശ്രയയുടെ കനൽക്കാറ്റ് എന്ന നാടകം അരങ്ങേറി. വൈകിട്ടു നടന്ന സാംസ്‌കാരിക സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റ്‌ കെ മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. പി പ്രഭാകരൻ അധ്യക്ഷനായി. ദേശീയ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ച അഭിഷേകിനെ ആദരിച്ചു. സി കെ ഉണ്ണികൃഷ്ണൻ, സീന തലയത്ത്, ടി വി തമ്പാൻ എന്നിവർ സംസാരിച്ചു. കെ വി ധന്യ സ്വാഗതവും കെ രതീഷ്‌ കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News