പാലായി ഷട്ടർ കം ബ്രിഡ്ജ്: 
കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കണം

സിപിഐ എം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം നീലേശ്വരം പാലസ് ഗ്രൗണ്ടിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു


നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജ്‌ പദ്ധതിയിലൂടെ സംഭരിക്കുന്ന വെള്ളം കുടിവെള്ള പദ്ധതിയിലൂടെ  ഗുണഭോക്താക്കൾക്ക്‌ ലഭ്യമാക്കണമെന്ന് സിപിഐ എം നീലേശ്വരം ഏരിയാ സമ്മേളനം  ആവശ്യപ്പെട്ടു.  65 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പാലായി ഷട്ടർ കം ബ്രിഡ്ജിലെ വെള്ളം കുടിവെള്ള പദ്ധതിക്കായി  ലഭ്യമാക്കാൻ  സാധിച്ചിട്ടില്ല. നീലേശ്വരം നഗരസഭ, മടിക്കൈ, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ മുപ്പതിനായിരത്തോളം വരുന്ന കുടുംബങ്ങളെ മുന്നിൽ കണ്ട് വിശദ ഡിപിആർ തയ്യാറാക്കി മുഴുവൻ ഗുണഭോക്താക്കൾക്കും കുടിവെള്ളം ലഭ്യമാവുന്ന രീതിയിൽ പദ്ധതി യാഥാർഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം –- ഇടത്തോട് റോഡ് അടിയന്തിരമായും പൂർത്തിയാക്കുക, ആലിങ്കീൽ -–- ബങ്കളം –- ചായ്യോത്ത്‌ റോഡ് മെക്കാഡാം ചെയ്യുക, ദേശീയപാതയിൽ നീലേശ്വരം - കരുവാച്ചേരിയിൽ അടിപ്പാത നിർമിക്കുക, ചായ്യോത്ത്‌ –- കാഞ്ഞിരപ്പൊയിൽ റോഡ് മെക്കാഡം ടാർ ചെയ്യുക, നീലേശ്വരം റെയിൽവേ പുറമ്പോക്കിലെ വെള്ളം ഒഴുക്കിക്കളയുന്നതിന് ശാസ്ത്രീയ സംവിധാനം നടപ്പിലാക്കുക, ചിറപ്പുറത്ത് ഓപ്പൺ എയർ തിയറ്റർ അനുവദിക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.  പൊതുചർച്ചയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രനും ഏരിയാ സെക്രട്ടറി  എം രാജനും  മറുപടി പറഞ്ഞു.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദ്ദനൻ, എം രാജഗോപാലൻ എംഎൽഎ, വി കെ രാജൻ, വി വി രമേശൻ, സി പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ പി രവീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു.  കയനി മോഹനൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതിയ്ക്കുവേണ്ടി പി വി സതീശനും പ്രസീഡിയത്തിനുവേണ്ടി കരുവക്കാൽ ദാമോദരനും നന്ദി പറഞ്ഞു.   സമ്മേളനത്തിന് സമാപനം കുറിച്ച് ചുവപ്പ് വളണ്ടിയർമാരുടെ അകമ്പടിയോടെ മാർക്കറ്റ് ജങ്‌ഷൻ കേന്ദ്രീകരിച്ചും കോൺവെന്റ്‌ ജങ്‌ഷൻ കേന്ദ്രീകരിച്ചും പ്രകടനം നടന്നു. നീലേശ്വരം പാലസ് ഗ്രൗണ്ടിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. എം രാജൻ അധ്യക്ഷനായി. കെ പി സതീഷ് ചന്ദ്രൻ, പി കരുണാകരൻ,  സി പ്രഭാകരൻ, വി കെ രാജൻ, പി ജനാർദ്ദനൻ, എം രാജഗോപാലൻ എംഎൽഎ, വി വി രമേശൻ, പി ബേബി എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ പി പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. അനീഷ് ഫോക്കസിന്റെ നിലാമഴ ഗസൽ അരങ്ങേറി. സമ്മേളന അനുബന്ധ പരിപാടികളിലെ വിജയികൾക്ക് ഇ പി ജയരാജൻ സമ്മാനം നൽകി.   എം രാജൻ സെക്രട്ടറി നീലേശ്വരം സിപിഐ എം നീലേശ്വരം ഏരിയാ സെക്രട്ടറിയായി എം രാജനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 40 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും  തെരഞ്ഞെടുത്തു. കരുവക്കാൽ ദാമോദരൻ, പാറക്കോൽ രാജൻ, കെ ലക്ഷ്മണൻ, ശശീന്ദ്രൻ മടിക്കൈ, കെ നാരായണൻ, മടത്തിനാട്ട് രാജൻ, കെ എം വിനോദ്, കെ സുജാത, കെ പി രവീന്ദ്രൻ, ടി വി ശാന്ത, ഷൈജമ്മ ബെന്നി, കയനി മോഹനൻ, ടി പി ശാന്ത, എം വി രതീഷ്, കെ വി പ്രമോദ്, വി പ്രകാശൻ, പി പി മുഹമ്മദ് റാഫി, കെ കുമാരൻ, എ വി സുരേന്ദ്രൻ, സനുമോഹൻ എന്നിവരാണ്  കമ്മിറ്റി അംഗങ്ങൾ.        Read on deshabhimani.com

Related News