തിരയും തീരവും മാറും മുഖം മിനുക്കാൻ 
മാട്ടൂൽ ബീ്ച്ച്‌



  മാട്ടൂൽ തീരത്തിന്റെ സൗന്ദര്യംനുകരാനും ഉല്ലാസയാത്രയ്‌ക്കും വഴിയൊരുക്കി മാട്ടൂലിൽ ബീച്ച് ടൂറിസം പദ്ധതി. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനത്തേക്ക് കുതിക്കുന്ന പദ്ധതികളാണ് മാട്ടൂൽ സെൻട്രലിൽ തയ്യാറാക്കുക. ഒരുകോടിയോളം രൂപ ചെലവഴിച്ചാണ്‌ നിർമാണം. പെറ്റ് സ്റ്റേഷൻ സമീപത്താണ്  ടൂറിസം വികസന പദ്ധതി നടപ്പാക്കുന്നത്. കടലിനോടുചേർന്ന പ്രദേശത്ത് വാക് വേ, ഇരിപ്പിടം, സൗന്ദര്യ വിളക്ക്‌, കഫറ്റീരിയ, കുട്ടികളുടെ പാർക്ക്, ശുചിമുറി തുടങ്ങിയവ ഒരുക്കും. കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജും ബോട്ട് സർവീസും പദ്ധതിയുടെ ഭാഗമായുണ്ട്. കടലിലൂടെ ചൂട്ടാട് ബീച്ച് ഉൾപ്പടെയുള്ള പ്രദേശത്തേക്കുള്ള ഉല്ലാസ ബോട്ട് യാത്രയാണ് പ്രധാന ആകർഷണം. പ്രദേശത്തിന്റെ ടൂറിസം വികസനത്തോടൊപ്പം  നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കുന്നതാകും പദ്ധതി.  വിശദപദ്ധതി  സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചു. എം വിജിൻ എംഎൽഎയാണ് പദ്ധതി വിഭാവനംചെയ്തത്.      Read on deshabhimani.com

Related News