പിണറായി പാറപ്രം സമ്മേളന വാർഷികം: സംഘാടകസമിതിയായി
പിണറായി കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി പരസ്യപ്രവർത്തനം വിളംബരംചെയ്ത പിണറായി പാറപ്രം സമ്മേളനത്തിന്റെ 85ാം വാർഷിക ആഘോഷം ഡിസംബർ അവസാന വാരം പിണറായിയിൽ. സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ഏരിയാ സെക്രട്ടറി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. വി ലീല അധ്യക്ഷയായി. കെ കെ രാജീവൻ, ടി സുധീർ, പി എം അഖിൽ, സി നന്ദനൻ, വി പ്രസാദൻ എന്നിവർ സംസാരിച്ചു. ചിത്രരചനാ മത്സരം, ബ്രാഞ്ച് അടിസ്ഥാനത്തിൽ ശുചീകരണം, വനിതാ കലാകായിക മത്സരങ്ങൾ, പത്തുകേന്ദ്രങ്ങളിൽ സാംസ്കാരിക പ്രഭാഷണം, പ്രകടനം, വളന്റിയർ മാർച്ച് എന്നിവ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും. ഭാരവാഹികൾ: വി ലീല (ചെയർമാൻ), സി പ്രദീപൻ, കെ കെ പ്രദീപൻ, (വൈസ് ചെയർമാൻ), സി നന്ദനൻ (കൺവീനർ), പി എം അഖിൽ, വി പ്രസാദൻ, കോയിപ്രത്ത് രാജൻ (ജോ. കൺവീനർ). Read on deshabhimani.com