സിഎംഎസിൽ വിജയോത്സവം
കായംകുളം പുതുപ്പള്ളി സിഎംഎസ് ഹൈസ്‌കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ വിജയോത്സവം സംഘടിപ്പിച്ചു, യു പ്രതിഭ എം എൽ എ ഉദ്ഘാടനംചെയ്‌തു. യോഗത്തിൽ പിടിഎ പ്രസിഡന്റ് ടി വി ബിജുലാൽ അധ്യക്ഷനായി. സ്‌കൂൾ ലോക്കൽ മാനേജർ റവ. വർഗീസ് ഏനാദിക്കൽ വർക്കി മുഖ്യപ്രഭാഷണം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ് പവനാഥൻ, സ്‌കൂൾ പ്രധാനാധ്യാപകൻ ജേക്കബ് സി ജോൺ, രജനി ബിജു, ശ്രീലത, ചിത്ര ലേഖ, കെ ജെ വർഗീസ്, സി ജെ തോമസ്, പിടിഎ സെക്രട്ടറി പ്രമോദ് ജേക്കബ്, സ്‌റ്റാഫ് സെക്രട്ടറി എം എലിസബത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com