കേരളോത്സവം: നഗരസഭാതല സംഘാടകസമിതിയായി

കേരളോത്സവം ആലപ്പുഴ നഗരസഭാതല സംഘാടകസമിതി രൂപീകരണയോഗം നഗരസഭാധ്യക്ഷ
കെ കെ ജയമ്മ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  7, 8, 9 തീയതികളിൽ നടക്കുന്ന ആലപ്പുഴ നഗരസഭ കേരളോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു.  നഗരസഭാധ്യക്ഷ കെ കെ ജയമ്മ (ചെയർപേഴ്സൺ), പി എസ് എം ഹുസൈന്‍, എം ജി സതീദേവി, എ എസ് കവിത, നസീർ പുന്നയ്‌ക്കൽ, എം ആർ പ്രേം, സൗമ്യരാജ്, ഡി പി മധു, റീഗോ രാജു, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, എല്‍ജിന്‍ റിച്ചാഡ്, ഷീല മോഹന്‍, സോഫി (വൈസ് ചെയർമാൻമാർ), ആർ വിനിത (വർക്കിങ്‌ ചെയർപേഴ്സൺ), എ എം മുംതാസ് (ജനറൽ കൺവീനർ), പി ആർ ആര്യ (ജോ. കൺവീനർ), സുമേഷ് പവിത്രൻ, സാലിൻ ഉമ്മന്‍ (കോ–-ഓർഡിനേറ്റേഴ്സ്) എന്നിവർ ഭാരവാഹികളും 52 കൗണ്‍സിലർമാരും കലാ, കായിക സ്പോര്‍ട്സ്‌, യുവജന മേഖലയിലെ നേതൃത്വത്തെയും ഉള്‍പ്പെടുത്തി 14 സബ് കമ്മിറ്റികളും എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. രൂപീകരണയോഗം കെ കെ ജയമ്മ ഉദ്ഘാടനംചെയ്തു. 27 മുതൽ നാലുവരെ പകൽ 10.30 മുതൽ വൈകിട്ട് അഞ്ചുവരെ നഗരസഭ മിനി ജനസേവനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോൺ: 9847033394, 9061170303. Read on deshabhimani.com

Related News