രാമനാട്ടുകര നഗരസഭയിലേക്ക് എൽഡിഎഫ് മാർച്ച്

രാമനാട്ടുകര നഗരസഭയിലേക്ക് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി നടത്തിയ ബഹുജന മാർച്ച് എൽഡിഎഫ് 
ബേപ്പൂർ മണ്ഡലം കൺവീനർ ടി രാധാഗോപി ഉദ്ഘാടനം ചെയ്യുന്നു


രാമനാട്ടുകര അഴിമതി ഭരണത്തിനെതിരെ രാമനാട്ടുകര നഗരസഭയിലേക്ക് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ബഹുജന മാർച്ച് നടത്തി.         എൽഡിഎഫ് ബേപ്പൂർ മണ്ഡലം കൺവീനർ ടി രാധാഗോപി ഉദ്ഘാടനംചെയ്തു. ഭരണപക്ഷത്തിന്റെയും സെക്രട്ടറിയുടെയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, അമിതനികുതി ചുമത്തി കെട്ടിട ഉടമകളെ ദ്രോഹിക്കുന്നതും പിൻവാതിൽ നിയമനവും അവസാനിപ്പിക്കുക, ടേക്ക് എ ബ്രേക്ക് സ്ഥിരമായി തുറന്നുപ്രവർത്തിപ്പിക്കുക, മാലിന്യനീക്കം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.       വി എ സലീം അധ്യക്ഷനായി. വാഴയിൽ ബാലകൃഷ്ണൻ, എൻ രാജേഷ്, പി ദിലീപ് കുമാർ, സി ബാസിത്ത്, എം ബീനപ്രഭ, കെ ഫൈസൽ, കെ സാലി എന്നിവർ സംസാരിച്ചു. കെ സുധീഷ് കുമാർ സ്വാഗതവും കെ പ്രകാശൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News