എം ടിക്ക് വടകരയുടെ ആദരം
വടകര പുരോഗമന കലാ സാഹിത്യസംഘം വടകരയും എം ദാസൻ ലൈബ്രറിയും സംയുക്തമായി എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ ബി സുരേഷ് ബാബു അധ്യക്ഷനായി. ഡോ. രാജേന്ദ്രൻ എടുത്തുംകര, നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ചരിത്രകാരൻ പി ഹരീന്ദ്രനാഥ്, ടി പി ഗോപാലൻ, അഡ്വ. ഐ മൂസ, എം സി വടകര, ആർ സത്യൻ, ടി രാജൻ, പി കെ രാമചന്ദ്രൻ, പി പ്രദീപ് കുമാർ, കെ ടി ദിനേശൻ എന്നിവർ സംസാരിച്ചു. ആർ ബാലറാം സ്വാഗതം പറഞ്ഞു. വടകര സാഹിത്യവേദി അനുശോചിച്ചു. കവി വീരാൻകുട്ടി അധ്യക്ഷനായി. പി പി രാജൻ, ഡോ. എ കെ രാജൻ, പുറന്തോടത്ത് ഗംഗാധരൻ, പി പി ദാമോദരൻ, ടി കെ വിജയരാഘവൻ, തയ്യുള്ളതിൽ രാജൻ, ടി ജി മയ്യന്നൂർ, ഡോ. കെ സി വിജയരാഘവൻ, രാജഗോപാലൻ കാരപ്പറ്റ, കെ പി സുനീൽ കുമാർ, ടി പി റഷീദ് എന്നിവർ സംസാരിച്ചു. തൂണേരി തൂണേരി ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം അനുശോചിച്ചു. യോഗത്തിൽ കെ വിമൽകുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി എം നാണു, കനവത്ത് രവി എന്നിവർ സംസാരിച്ചു. എം എൻ രാജൻ സ്വാഗതവും ടി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. Read on deshabhimani.com