വ്യാജവാറ്റിനെതിരെ പ്രതികരിച്ച സിപിഐ എം പ്രവർത്തകനെ മർദിച്ചു



നീലേശ്വരം വ്യാജ വാറ്റിനെതിരെ പ്രതികരിച്ച സിപിഐ എം പ്രവർത്തകനെ രണ്ടംഗ സംഘം അക്രമിച്ചു. സിപിഐ എം മുണ്ടേമാട്ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ നീലേശ്വരം സെന്റർ മേഖല സെക്രട്ടറിയുമായ ടി കെ അനീഷിനെ (30)യാണ്‌ രാത്രിയിൽ പള്ളിക്കരയിലെ രാജേഷ്, മുണ്ടേമാടിലെ കൃഷ്ണൻ എന്നിവർ ചേർന്ന് വീട്ടിലെത്തി മർദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുണ്ടേമാടും പരിസരങ്ങളിലും വർദ്ധിച്ച് വരുന്ന വ്യാജവാറ്റിനെതിരെ പ്രതികരിച്ചതിലുള്ള പകയാണ് അക്രമത്തിന് പിന്നിൽ. മുഖത്ത് പരിക്കേറ്റ അനീഷ് നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. നീലേശ്വരം പൊലീസ് കേസെടുത്തു. സംഭവത്തിൽ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. Read on deshabhimani.com

Related News