ഗ്രാമീണ മേഖലയിലേക്ക് കൂടുതൽ 
കെഎസ്‌ആർടിസി സർവീസ് ആരംഭിക്കണം

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ വാർഷിക കൺവൻഷൻ സിഐടിയു ജില്ലാ 
പ്രസിഡന്റ്‌ പി മണിമോഹൻ ഉദ്ഘാടനംചെയ്യുന്നു


 കാസർകോട്‌ ജില്ലയിൽ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തി ഗ്രാമീണ മേഖലയിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കണമെന്ന്‌  കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ വാർഷിക കൺവൻഷൻ ആവശ്യപ്പെട്ടു. ആനത്തലവട്ടം ആനന്ദൻ നഗറിൽ (മുനിസിപ്പൽ കോൺഫറൻസ് ഹാൾ) സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി മണിമോഹൻ ഉദ്ഘാടനംചെയ്തു. സി ബാലകൃഷ്ണൻ അധ്യക്ഷനായി.  കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി പി എസ് മഹേഷ് സംഘടനാ റിപ്പോർട്ടും ജില്ല സെക്രട്ടറി എം സന്തോഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.  രശ്മി നാരായൺ വരവുചെലവ് കണക്കും പി വി രതീശൻ രക്തസാക്ഷി പ്രമേയവും വി പ്രസാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മോഹൻകുമാർ പാടി, ബിജുമോൻ പിലാക്കൽ, സംസ്ഥാന സെക്രട്ടറി എസ് സന്തോഷ്കുമാർ, സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി പി റഷീദ്, എം ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. വിരമിച്ച സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന കെ ആർ വിജുവിന് യാത്രയയപ്പ്‌ നൽകി. അണ്ടർ 20 ഏഷ്യൻ വോളി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീം അംഗമായ അക്ഷയ് പ്രകാശിനെ അനുമോദിച്ചു. പി ജയചന്ദ്രൻ നന്ദി പറഞ്ഞു.   Read on deshabhimani.com

Related News