ആശ്രിത നിയമനങ്ങൾ 
സ്ഥിരപ്പെടുത്തണം

കെഎസ്ആർടിഇഎ നോർത്ത് ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു ഉദ്ഘാടനം ചെയ്യുന്നു


മംഗലപുരം  ആശ്രിത നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്ന്‌ കെഎസ്ആർടിഇഎ (സിഐടിയു) നോർത്ത് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പള്ളിപ്പുറം എൻഎസ്എസ് ഹാളിൽ (ആനത്തലവട്ടം ആനന്ദൻ നഗറിൽ) ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു ഉദ്ഘാടനം ചെയ്തു.    കൺവൻഷനിൽ യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് ജെ ശ്രീജ അധ്യക്ഷയായി.  പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.  ജില്ലാ സെക്രട്ടറി പി സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, പി എ ജോജോ, സുജിത് സോമൻ, ഇ സുരേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News