ചെങ്കൽ മേഖല പഠിക്കാൻ 
കമ്മിറ്റി വരും



കാസർകോട്‌ സമരം തുടരുന്ന ചെങ്കൽ ഉൽപാദക ഉടമസ്ഥ ക്ഷേമ സംഘം നേതാക്കളുമായി എംഎൽഎമാരും കലക്ടറും ചർച്ച നടത്തി. ചെങ്കൽ മേഖലയിലെ പ്രവർത്തനങ്ങൾ പഠിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമായി പ്രത്യേക കമ്മറ്റിയെ നിയോഗിക്കാമെന്ന്‌ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.  നിയമപരമായി ഖനനാനുമതി ലഭിച്ച ചെങ്കൽ ക്വാറികൾക്ക് പ്രവർത്തിക്കുന്നതിന് തടസമുണ്ടാകില്ലെന്ന്‌ കലക്ടർ അറിയിച്ചു. പാസ്സോ പെർമിറ്റോ ഇല്ലാതെ കടത്തുന്ന കല്ല്‌ തടയും. ആവശ്യങ്ങൾ ജില്ലാ തലത്തിൽ പരിഹരിക്കാൻ സാധിക്കാത്തതിനാൽ സർക്കാർ തലത്തിൽ ഉന്നയിക്കാം. പിടിച്ചെടുത്ത വാഹനങ്ങൾ വേഗം വിട്ടുനൽകാം. പട്ടയഭൂമിയിൽ ചെങ്കൽ ഖനനാനുമതി നൽകണമെന്ന വഷയത്തിൽ സർക്കാർ തലത്തിലുള്ള തീരുമാനം ആവശ്യമാണ്. നിലവിലെ നിയമ പ്രകാരം മറ്റ് ആവശ്യങ്ങൾക്ക് പട്ടയം നൽകിയ ഭൂമിയിൽ ചെങ്കൽ ക്വാറികൾ നടത്താൻ പറ്റില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി ഉൾപെട്ടതിനാൽ ഗ്രീൻ ട്രിബ്യൂണലിന്റെ നിർദ്ദേശം കൂടി ആവശ്യമാണ്.  കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സമര സമിതി നേതാക്കളായ നാരായണൻ കൊളത്തൂർ, ഹുസൈൻ ബേർക്ക, കെ സുധാകര, കെ മണികണ്ഠൻ, ഡെപ്യൂട്ടി കലക്ടർ പി സുർജിത്ത്, ജില്ലാ ജിയോളജിസ്റ്റ് കെ കെ വിജയ, താഹസിൽദാർമാരായ ജയപ്രസാദ്, സി അജയൻ, എം ശ്രീനിവാസ്, പി വി മുരളി, മഞ്ചേശ്വരം ഭൂരേഖ തഹസീൽദാർ ജെ ലാൽ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News