സഹകരണ മേഖലക്കെതിരായ 
കേന്ദ്ര നീക്കം ചെറുക്കണം

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം കാസർകോട്‌ കേരളാ ബാങ്ക്‌ ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


 കാസർകോട്‌ മൾട്ടി സ്റ്റേറ്റ് സഹകരണ  സൊസൈറ്റികൾക്ക് പ്രാധാന്യം നൽകി, കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രനീക്കം ചെറുക്കാൻ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. കാസർകോട്‌ കേരളാ ബാങ്ക്‌ ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിരമിച്ച ജീവനക്കാരെ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ആദരിച്ചു. കെ വി പ്രഭാവതി അധ്യക്ഷയായി. സംസ്ഥാന ആക്ടിങ് പ്രസിഡന്റ്‌ ടി ആർ രമേഷ്, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എൻ മോഹനൻ, ബെഫി ജില്ലാ പ്രസിഡന്റ്‌ ഇ പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ടി രാജൻ പ്രവർത്തന റിപ്പോർട്ടും  കെ രാഘവൻ കണക്കും അവതരിപ്പിച്ചു. ടി നിശഷാന്ത്‌ രക്തസാക്ഷി പ്രമേയവും കെ വി ബാലഗോപാലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികൾ: കെ രാഘവൻ (പ്രസിഡന്റ്‌), എം വിജയ കൃഷ്ണ, എം ഗോപിനാഥൻ, ഇ കെ കൽപന (-വൈസ്‌ പ്രസിഡന്റുമാർ), ടി രാജൻ (സെക്രട്ടറി), വി ബാലഗോപാലൻ, എ കെ ആശ, ടി നിഷാന്ത്‌ (ജോയന്റ്‌ സെക്രട്ടറിമാർ), എ കെ മോഹനൻ (ട്രഷറർ).     Read on deshabhimani.com

Related News