ഉദ്‌ഘാടനം 1ന്‌ ആറളത്തെത്തും 
മൊബൈൽ റേഷൻകട



  ഇരിട്ടി ആറളം ഫാമിൽ സംസ്ഥാന സർക്കാർ സജ്ജമാക്കുന്ന സഞ്ചരിക്കുന്ന റേഷൻകട ചൊവ്വ രാവിലെ 10ന്‌ ഫാം കമ്യൂണിറ്റി ഹാളിൽ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനംചെയ്യും. ആദിവാസി പുനരധിവാസ മേഖലയിലെ 9, 10 ബ്ലോക്കുകളിലെ കുടുംബങ്ങൾക്ക്‌ സൗജന്യമായി റേഷൻ ഭക്ഷ്യധാന്യങ്ങൾ വാഹനത്തിലെത്തിച്ച്‌ നൽകും.   ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി  ഫാമിൽ നടത്തിയ അവലോകന യോഗത്തിൽ  കുടുംബങ്ങൾ ഉന്നയിച്ച ആവശ്യം മുൻനിർത്തിയാണ്‌ സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രം ആരംഭിക്കുന്നത്‌.  പുനരധിവാസ മേഖലയിലെ 9, 10 ബ്ലോക്കുകളിലെ വളയഞ്ചാൽ, കോട്ടപ്പാറ, കാളികയം, ആനമുക്ക് പ്രദേശക്കാർക്ക്‌ ഏഴാം ബ്ലോക്കിലെ റേഷൻകടയിലെത്തണമെങ്കിൽ ഒമ്പത് കിലോമീറ്റർ  സഞ്ചരിക്കണം. വൻ പണച്ചെലവാണിതിന്‌.  ഒമ്പത്‌, പത്ത്‌ ബ്ലോക്കുകൾ കാട്ടാനക്കൂട്ടത്തിന്റെ സ്ഥിരംതാവളവുംകൂടിയായതോടെ റേഷൻകട സാധാരണക്കാർക്ക്‌ പേടിസ്വപ്‌നമായി. ഈ ആധിയാണ്‌ എൽഡിഎഫ്‌ സർക്കാർ പരിഹരിക്കുന്നത്‌. Read on deshabhimani.com

Related News