ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ആദ്യദിനം കൈയിലൊതുക്കി കണ്ണൂർ അത്‌ലറ്റിക് അക്കാദമി
തലശേരി ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം 102 ഇനങ്ങൾ പിന്നിടുമ്പോൾ 99 പോയിന്റുമായി കണ്ണൂർ അത്‌ലറ്റിക് അക്കാദമി മുന്നിൽ. 60 പോയിന്റോടെ ടിഎംടിസി സ്‌പോർട്സ് ഫൗണ്ടേഷൻ ആലക്കോട് രണ്ടാംസ്ഥാനത്തും തലശേരി അത്‌ലറ്റിക്സ് ക്ലബ് 21 പോയിന്റുമായി മൂന്നാംസ്ഥാനത്തുമാണ്. കനൽ അണിയാരം സ്‌പോർട്സ് ക്ലബ് 21 പോയിന്റും പേരാവൂർ അത്‌ലറ്റിക് അക്കാദമി 12 പോയിന്റും നേടി. തലശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ ചാമ്പ്യൻഷിപ്പ് നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാറാണി ഉദ്ഘാടനംചെയ്തു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അഫിലിയറ്റഡ് ക്ലബ്ബുകളിൽനിന്നുമായി 1400ഓളം താരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് തിങ്കളാഴ്ച സമാപിക്കും. Read on deshabhimani.com