കണ്ണൂർ നഗരത്തിലെ 
കന്നുകാലിശല്യം പരിഹരിക്കും



കണ്ണർ  നഗരകേന്ദ്രത്തിലെ റോഡിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികളാൽ യാത്രക്കാർ  അനുഭവിക്കുന്ന പ്രശ്‌നം പരിഹരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശിച്ചു. രണ്ട് സ്‌ക്വാഡ്‌ രൂപീകരിച്ചതായി  കോർപറേഷൻ  അറിയിച്ചു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനുള്ള പ്രതിഫലം 5,000 രൂപയായി ഉയർത്താനും 5,000 രൂപ പിഴ ഈടാക്കാനും 1,000 രൂപ ഭക്ഷണച്ചെലവിലേക്കും  ഉടമയിൽനിന്ന് ഈടാക്കും.    തലശേരി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച എട്ട് ഏക്കറിലേക്ക് 75 മീറ്റർ ദൂരത്തിൽ റോഡ് നിർമിക്കണമെന്ന ആവശ്യം സംബന്ധിച്ച് ഒക്ടോബർ ഏഴിന് സബ് കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും. കൂത്തുപറമ്പ് നഗരസഭാ സ്‌റ്റേഡിയം പാട്ടത്തിന് വിട്ടുകിട്ടാൻ നഗരസഭ തലശേരി താലൂക്ക്‌ ഓഫീസിൽ നൽകിയ അപേക്ഷ  കലക്ടർ ലാൻഡ് റവന്യു കമീഷണർക്ക് കൈമാറി. തലശേരി–- -മാഹി ബൈപാസിൽ ജില്ലയിലെ നാല് സ്ഥലങ്ങളിലെ സർവീസ് റോഡ് സ്ഥലമെടുപ്പ് മുടങ്ങിയതിനാൽ   ഈ ഭാഗം താൽക്കാലികമായി അടച്ചതായി  എൻഎച്ച്എഐ അറിയിച്ചു. പാനൂർ കടവത്തൂർ തീപിടിത്തത്തിൽ  നഷ്ടപരിഹാരം നൽകാൻ നാശനഷ്ടം സംബന്ധിച്ച്  ഉടൻ  തുടർനടപടി സ്വീകരിക്കുമെന്ന്‌ ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.   തരംമാറ്റ അപേക്ഷ വേഗത്തിൽ തീർപ്പാക്കാൻ കണ്ണൂർ, പയ്യന്നൂർ, ഇരിട്ടി താലൂക്കുകളിലെ തരംമാറ്റം കൈകാര്യം ചെയ്യാൻ മൂന്ന് ജൂനിയർ സൂപ്രണ്ടിനെയും ആറ് ക്ലർക്കിനെയും കലക്ടററ്റേിൽ പുനർവിന്യസിച്ച് പ്രത്യേക സെക്ഷൻ തുടങ്ങി.   യോഗത്തിൽ  കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. Read on deshabhimani.com

Related News