അതിഥിത്തൊഴിലാളികളുടെ 
കുട്ടികൾക്ക് ആധാർകാർഡ്



ഇടുക്കി അതിഥി തൊഴിലാളികളുടെ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് സംബന്ധിച്ച പട്ടിക ലഭ്യമാക്കണമെന്ന്  കലക്ടർ വി വിഗ്നേശ്വരി നിർദേശിച്ചു. ജില്ലാ വികസനസമിതി യോഗത്തിലാണ് നിർദ്ദേശം. അതിഥി തൊഴിലാളികളുടെ മക്കൾക്ക് ആധാർകാർഡ് എടുക്കുന്നതിനുള്ള ക്യാമ്പുകൾ ആരംഭിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ യോഗത്തെ അറിയിച്ചു. പൈനാവിൽ വർക്കിങ് വുമൺസ്/മെൻസ് ഹോസ്റ്റൽ നിർമിക്കുന്നതിനുള്ള മണ്ണ് പരിശോധന നടന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ മുതൽ മഞ്ചുമല വില്ലേജ് ഓഫീസ് വരെയുള്ള ദേശീയ പാതയിലെ പന്ത്രണ്ട് പോസ്റ്റുകൾ മാറ്റിയതായും ബാക്കിയുള്ള നാല് പോസ്‌റ്റുകൾ ഉടൻ മാറ്റുമെന്നും എഡിഎം യോഗത്തെ അറിയിച്ചു. ഉടുമ്പന്നൂർ കൈതപ്പാറ മണിയാറൻകുടി റോഡ് നിർമാണത്തിന്റെ അഭ്യർഥന പരിവേഷ് പോർട്ടൽ വഴി സമർപ്പിച്ചതായും. തിരികെ ലഭിക്കുന്നപക്ഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കോതമംഗലം ഡിഎഫ്ഒ അറിയിച്ചു. തൊടുപുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും കെഎസ്ആർടിസി ജങ്ഷൻ വിപുലീകരിക്കുന്നതിനുമുള്ള തുടർ നടപടികൾക്കായി തൊടുപുഴ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയതായി എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം പി, വാഴൂർ സോമൻ എംഎൽഎ, സബ് കലക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ്, ഡിപിഒ ദീപാ ചന്ദ്രൻ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News