ജിഎസ്‌ടി റെയ്‌ഡ്: രേഖകള്‍ ഹാജരാക്കാൻ സമയം നല്‍കാറില്ലെന്ന് ആരോപണം
തൃശൂർ സ്വർണാഭരണ നിർമാണശാലകളിലും മൊത്ത വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുമ്പോൾ രേഖകൾ ഹാജരാക്കാനുള്ള സമയം നൽകാതെ ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുക്കുകയാണെന്ന് ജ്വല്ലറി മാനുഫാക്‌ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ഭൂരിഭാഗം ജ്വല്ലറികളും ബില്ലോട്കൂടി കേരള ആഭരണങ്ങൾ വാങ്ങാൻ തയ്യാറാവുന്നില്ല. ഇതിനാലാണ് ജിഎസ്ടി ബില്ല് ഇല്ലാതെ നിർമാണം നടത്താൻ പണിക്കാർ നിർബന്ധിതരാവുന്നത്. ജിഎസ്ടി ഇല്ലാതെ സ്വർണം വേണമെന്ന നിലപാടാണ് പൊതുജനങ്ങളും സ്വീകരിക്കുന്നത്. സംസ്ഥാന ഭാരവാഹികളായ രവി ചെറുശ്ശേരി, എ കെ സാബു, ജയസൺ മാണി, വിജയ് നാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com