നഗരസഭയ്‌ക്ക് കുമ്പഴയിൽ സോണൽ ഓഫീസ്
പത്തനംതിട്ട നഗരസഭയുടെ സോണൽ ഓഫീസ് കുമ്പഴയിൽ യാഥാർഥ്യമാകുന്നു. നിർമാണം പൂർത്തിയാക്കി നവംബർ ഒന്നിന് നാടിന് സമർപ്പിക്കും. പ്രദേശത്തിനഗരസഭയുടെ സോണൽ ഓഫീസ് കുമ്പഴയിൽ യാഥാർഥ്യമാകുന്നു. നിർമാണം പൂർത്തിയാക്കി നവംബർ ഒന്നിന് നാടിന് സമർപ്പിക്കും. ന്റെ ദീർഘനാളായുള്ള ആവശ്യമാണ് ഇതൊടെ യാഥാർഥ്യമാകുന്നത്. നഗരസഭയിലെ 15 വാർഡുകളിലെ ജനങ്ങൾക്ക് സോണൽ ഓഫീസിന്റെ പ്രയോജനം ലഭിക്കും. ആരോഗ്യ, റവന്യൂ, എൻജിനീയറിങ് വിഭാഗങ്ങളുടേതുൾപ്പെടെ നഗരസഭയിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെയും ലഭ്യമാകും. സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ഓവർസിയർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി ഏഴ് ഉദ്യോഗസ്ഥരാണ് ഇവിടെ ഉണ്ടാവുക. ഫർണിച്ചറും ഓഫീസ് സാമഗ്രികളും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. പത്തനംതിട്ടയുടെ ഉപനഗരമായ കുമ്പഴയെ വികസനത്തിലും ഒപ്പം ചേർക്കുകയാണ് ഭരണസമിതി. നിരവധി തീർഥാടകർ കടന്നുപോകുന്ന ഇവിടെ ആരോഗ്യ - മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടതുണ്ട്. സോണൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ കാര്യക്ഷമമായ ഇടപെടലും ഏകോപനവും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പ്രധാന ഓഫീസിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും കുമ്പഴയിൽ ലഭ്യമാക്കുന്നതിലൂടെ നഗരസഭാ പ്രദേശത്തെ പകുതിയോളം ജനങ്ങൾക്ക് വലിയ ആശ്വാസമാകും. പ്രധാന ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതോടൊപ്പം ജനങ്ങൾക്ക് തൊട്ടടുത്ത് സേവനങ്ങൾ ലഭ്യമാക്കാനുമാകും. നഗരസഭാ സേവനങ്ങൾ വികേന്ദ്രീകൃതമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന പ്രഖ്യാപനം യാഥാർഥ്യമാകുന്നതിന്റെ സുപ്രധാന ചുവടുവയ്പാണ് സോണൽ ഓഫീസ് എന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. Read on deshabhimani.com