പ്രഥമ ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാർഡ് തോളൂർ പഞ്ചായത്തിന്

ടിബി മുക്ത ഭാരത് പദ്ധതിയിൽ ജില്ലയിലെ പ്രഥമ ക്ഷയരോഗ മുക്ത പഞ്ചായത്തിനുള്ള അവാർഡ്‌ നേടിയ പുഴയ്ക്കൽ ബ്ലോക്കിലെ തോളൂർ പഞ്ചായത്തിന്‌ എഡിഎം ടി മുരളിധരൻ തോളൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥന്‌ സമ്മാനിക്കുന്നു


തൃശൂർ ടിബി മുക്ത ഭാരത് പദ്ധതിയിൽ  ജില്ലയിലെ പ്രഥമ ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാർഡിന് പുഴയ്ക്കൽ ബ്ലോക്കിലെ തോളൂർ അർഹത നേടി. ക്ഷയരോഗ നിർമാർജന ബോർഡ് യോഗത്തിൽ എഡിഎം ടി മുരളിധരൻ തോളൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ, ഭരണ സമിതി അംഗങ്ങളായ ലിലി ജോസ്, ഷീന വിൽസൺ, സരസമ്മ സുബ്രമണ്യൻ, ഷീന തോമസ്, സിഎച്ച്സി അസി. മെഡിക്കൽ ഓഫീസർ ഡോ. ഷീന ഹെൽത്ത് ഇൻസ് പെക്ടർ സുജിത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ സി ജോസ് എന്നിവർക്ക് അവാർഡ്‌ കൈമാറി. യോഗത്തിൽ എഡിഎം ടി മുരളിധരൻ അധ്യക്ഷനായി. ഡിഎംഒ  ഡോ.ടി പി ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജീവ് കുമാർ, ജില്ലാ സർവലിയൻസ് ഓഫീസർ ഡോ.സതീഷ്, ജില്ലാ ടിബി ഓഫീസർ ഡോ. അജയ് രാജൻ, ലോകാരോഗ്യ സംഘടന കൺസൾട്ടന്റ് ഡോ. എ വി ഗായത്രി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News