ദേശീയ വിരവിമുക്ത ദിനാചരണം

ജില്ലാതല വിരവിമുക്ത ദിനാചരണം സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ചവറ  ദേശീയ വിരവിമുക്ത ദിനാചരണം ചവറ ഗവ. ഗേൾസ് ഹൈസ്കൂളിൽ സുജിത് വിജയൻപിള്ള എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സന്തോഷ് തുപ്പാശേരി  അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ എ അനിത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആർസിഎച്ച് ഓഫീസർ എം എസ് അനു വിരവിമുക്ത പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ്‌കുമാർ, സ്ഥിരംസമിതി അധ്യക്ഷൻ ജോസ് വിമൽരാജ്, പഞ്ചായത്ത് അംഗം ലിൻസി ലിയോൺസ്, സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ എം ഡി ശശി, ഡെപ്യൂട്ടി ജില്ലാഎഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഭവില, ടെക്നിക്കൽ അസിസ്റ്റന്റ്‌ അബ്ദുൾ ഹസ്സൻ, എംസിഎച്ച് ഓഫീസർ സജിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി കെ അനിത, പ്രധാനാധ്യാപിക ടി ഡി ശോഭ, പിടിഎ പ്രസിഡന്റ്‌ രാജി സുജിത്‌ എന്നിവർ സംസാരിച്ചു. ജില്ലയിൽ  ഒന്നിനും 19 വയസ്സിനും ഇടയിലെ 5,10,445 കുട്ടികൾക്ക് ആൽബൻഡസോൾ ഗുളിക നൽകും. സ്കൂളിലെത്താത്ത ഒന്നുമുതൽ 19 വയസ്സ് വരെയുള്ളവർക്കും അങ്കണവാടികൾ വഴി ഗുളിക നൽകും.     Read on deshabhimani.com

Related News