ചിറ്റൂരിനും ഇടതുസാരഥികൾ

കെ എൽ കവിത (സിപിഐ എം)


ചിറ്റൂർ ചരിത്രത്തിലാദ്യമായി ചിറ്റൂർ –- തത്തമംഗലം നഗരസഭയിൽ ഇടതുസാരഥികൾ ഭരണത്തിലെത്തി. കോൺഗ്രസിന്റെ 73 വർഷത്തെ ഭരണത്തിനാണ്‌ അന്ത്യംകുറിച്ചത്‌. എൽഡിഎഫിലെ സിപിഐ എം പ്രതിനിധികളായ ‌കെ എൽ കവിതയെ ചെയർപേഴ്സണായും എം ശിവകുമാറിനെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു. എം ശിവകുമാറിനെ ഓമനകണ്ണൻകുട്ടി നിർദേശിച്ചു. എ റോബിൻബാബു പിന്താങ്ങി.  യുഡിഎഫിലെ അനിത കുട്ടപ്പനെ 12ന്‌ എതിരെ 17 വോട്ടുകൾക്ക്‌ കെ എൽ കവിത തോൽപ്പിച്ചു. അനിതാകുട്ടപ്പനെ കെ മധു നിർദേശിച്ചു, ആർ ബാബു പിന്താങ്ങി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി കൃഷ്ണൻ വരണാധികാരിയായി. കവിത വരണാധികാരിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 29 അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫ്‌ –-  16, യുഡിഎഫ് –-‌ 12, എസ്ഡിപിഐ –- ഒന്ന്‌ എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിലെ കെ സി പ്രീതിനെ 12 നെതിരെ 16 വോട്ടുകൾക്ക്‌ വൈസ് ചെയർമാനായി എം ശിവകുമാറിനെ തെരഞ്ഞെടുത്തു. എസ്ഡിപിഐ അംഗം വിട്ടുനിന്നു. വോട്ടിങ്‌ സമയവും കഴിഞ്ഞാണ് ഇയാൾ എത്തിയത്. ചെയർപേഴ്‌സൺ കെ എൽ കവിതയ്ക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത്‌ ശിവകുമാർ അധികാരമേറ്റു.   കെ എൽ കവിത വടക്കത്തറ വാർഡ് എട്ടിൽനിന്ന്‌ മത്സരിച്ച് വിജയിച്ചു. നഗരസഭാ കൗൺസിലിലേക്ക് രണ്ടാംതവണയാണ്‌ കെ എൽ കവിത (49) എത്തുന്നത്‌ . കഴിഞ്ഞതവണ കിഴക്കത്തറ വാർഡിൽനിന്ന്‌ കൗൺസിലിൽ എത്തി. സിപിഐ എം ബ്രാഞ്ച് അംഗം. കണ്യാർപാടം കൃഷ്ണ നിവാസിലാണ് താമസം. അക്ഷയസെന്റർ  നടത്തുന്ന രാധാകൃഷ്ണൻ ആണ്‌ ഭർത്താവ്‌. മക്കൾ: കൃഷ്ണകുമാർ, സ്നേഹ. മരുമകൾ: നിവേദ. എം ശിവകുമാർ തറക്കളം വാർഡ് 19 ൽനിന്ന്‌ വിജയിച്ചു. നഗരസഭാ കൗൺസിലിൽ രണ്ടാം തവണ. മുമ്പ്‌ അണിക്കോട് വാർഡിൽനിന്ന്‌ കൗൺസിലിൽ എത്തി. ശിവകുമാർ (56) അധ്യാപകനാണ്‌. സിപിഐ എം അണിക്കോട് ബ്രാഞ്ച് അംഗം. ചിറ്റൂർ വാൽമുട്ടിയിൽ ശ്രീരാഗം വീട്ടിൽ താമസം. ഭാര്യ: പത്മ (അധ്യാപിക). മകൾ: സി സ്വാതി (സിഎ വിദ്യാർഥി). Read on deshabhimani.com

Related News