കൺകുളിർപ്പിക്കും 
ജീവിതപ്പച്ച

ബെന്നിയും ജൈനമ്മയും കൃഷിയിടത്തിൽ


നൗഷാദ് നടുവില്‍ ആലക്കോട് ഒന്നിൽ പിഴച്ചാൽ പത്ത് എന്നതാണ്‌ ചപ്പാരപ്പടവ്‌  ഒടുവള്ളിത്തട്ടിലെ കൊള്ളിപ്പറമ്പിൽ ബെന്നിയുടെ കൃഷിപാഠം. സമ്മിശ്ര കൃഷി തെരഞ്ഞെടുക്കാൻ കാരണമതാണ്‌. സ്വന്തമായി കൃഷിയിടമില്ലെങ്കിലും  പാട്ടത്തിനെടുത്ത അഞ്ച് ഏക്കറിൽ സമ്മിശ്ര കൃഷിയിൽ  നേട്ടംകൊയ്യുകയാണ്‌  ഈ അമ്പത്തിനാലുകാരൻ ഭാര്യ ജൈനമ്മയ്‌ക്കൊപ്പം. ഒടുവള്ളിത്തട്ട്- കുടിയാന്മല റോഡിനോട് ചേർന്ന  കുന്നിൻചെരുവിലെ  മനോഹരമായ കൃഷിയിടം കാണാനും ഫോട്ടോ എടുക്കാനും  നിരവധിപേരാണെത്തുന്നത്. 35 വർഷം മുമ്പ് കോട്ടയത്തുനിന്ന് നടുവിൽ കൊക്കായിലെത്തിയ ബെന്നിയുടെ കുടുംബം 20 വർഷമായി ഒടുവള്ളിത്തട്ടിലാണ് താമസം. 10 സെന്റ് ഭൂമിക്കരികിലാണ് പാട്ട ഭൂമിയും.  ചെറുവിളകളായ കപ്പ, ഏത്തവാഴ, ചേന, ചേമ്പ്, പടവലം, താലോലി, പയർ, കോവൽ, ഇഞ്ചി, മഞ്ഞൾ, കക്കിരി, വെള്ളരി എന്നിവയാണ് പ്രധാന വിളകൾ. ഓണം വിപണി ലക്ഷ്യമിട്ടാണ്  കൃഷി. തളിപ്പറമ്പ്, നടുവിൽ, കരുവഞ്ചാൽ, പെരുമ്പടവ്  മാർക്കറ്റുകളിലാണ് ഉൽപ്പന്നങ്ങൾ കൂടുതലായും നൽകുന്നത്. വിളവെടുത്ത് മൊത്തക്കച്ചവടക്കാർക്കെത്തിക്കും.  കാലാവസ്ഥാ വ്യതിയാനവും  കാട്ടുപന്നിയും കൃഷിക്ക് തടസ്സമാകുന്നുണ്ട്. -------------------------------------------- വിളവെടുപ്പിന് തയ്യാറായ നൂറുകണക്കിന് കപ്പയും മറ്റ്  കൃഷികളും  നശിപ്പിച്ച കാട്ടുപന്നികളെ എങ്ങനെ നേരിടുമെന്നാണ് ഇവരുടെ ആശങ്ക.  കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്തി നശിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം ചപ്പാരപ്പടവ് പഞ്ചായത്തിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട്. മക്കളായ ബിനു, ബിസ്മി, ബിൻസ് എന്നിവരും കൃഷിയിൽ സഹായിക്കുന്നുണ്ട്. ടാപ്പിങ് തൊഴിലാളികൂടിയാണ് ബെന്നി. Read on deshabhimani.com

Related News