ആര്യനാട് രാജേന്ദ്രനെ ആദരിച്ചു
തിരുവനന്തപുരം ശിൽപ്പിയും ചിത്രകാരനുമായ ആര്യനാട് രാജേന്ദ്രനെ മാനവീയം വീഥി ആദരിച്ചു. മാനവീയം വീഥിയിൽ നടന്ന ആര്യനാട് രാജേന്ദ്രന്റെ ശിൽപ്പ, ചിത്ര പ്രദർശന വേദിയിലായിരുന്നു അനുമോദന സമ്മേളനം. വിനോദ് വൈശാഖി ഉദ്‌ഘാടനം ചെയ്തു. കെ ജി സൂരജ് അധ്യക്ഷനായി. മ്യൂസിയം സബ് ഇൻസ്പെക്ടർ എൻ ആശ ചന്ദ്രൻ, ഐ പി ബിനു, എം ജി പ്രഭാകരൻ, അഡ്വ. എ ജി ഗോപകുമാർ, എം രാജൻ, വൈഭവ് അനിരുദ്ധ്, സി കെ റഷീദ്, സുധി, എ ജി വിനീത്, എസ് എ അഭിലാഷ് എന്നിവരും സംസാരിച്ചു. Read on deshabhimani.com