ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ നാളെ തുടക്കം



 കൊല്ലം ഇരുപത്തിനാലാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ ജില്ലയിൽ ഞായറാഴ്ച തുടക്കം. 164 ലോക്കൽ കമ്മിറ്റിയിലായി 3152 ബ്രാഞ്ചാണ്‌ ജില്ലയിലുള്ളത്‌. ഞായറാഴ്‌ച രാവിലെ 10ന്‌ ആര്യങ്കാവ്‌ ലോക്കൽ കമ്മിറ്റിയിലെ അച്ചൻകോവിലിലെ ബ്രാഞ്ച്‌ സമ്മേളനങ്ങൾ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ഉദ്‌ഘാടനംചെയ്യു.  ആദ്യദിനം വിവിധ ലോക്കൽകമ്മിറ്റിയിലായി 265 ബ്രാഞ്ച്‌ സമ്മേളനം നടക്കും.  സെപ്‌തംബർ അവസാനത്തോടെ ബ്രാഞ്ച്‌ സമ്മേളനം പൂർത്തിയാകും. ലോക്കൽ സമ്മേളനം ഒക്‌ടോബറിലും ഏരിയ സമ്മേളനം നവംബറിലും നടക്കും. 18 എരിയകമ്മിറ്റികളാണ്‌ ജില്ലയിലുള്ളത്‌. ഡിസംബർ 14,15,16 തീയതികളിൽ കൊട്ടിയത്ത്‌ ജില്ലാ സമ്മേളനം ചേരും. 2025 ഫെബ്രുവരിയിൽ കൊല്ലത്താണ്‌ ഇത്തവണ പാർടി സംസ്ഥാനസമ്മേളനം. 30 വർഷത്തിനു ശേഷം സംസ്ഥാനസമ്മേളനത്തിന്‌ ആതിഥ്യമരുളുന്നതിന്റ ആവേശത്തിലാണ്‌ ജില്ലയിലെ പാർടി പ്രവർത്തകർ. Read on deshabhimani.com

Related News