കെജിഎൻഎ ജില്ലാ സമ്മേളനത്തിന്‌ തുടക്കം

കെജിഎൻഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൗൺസിൽ സമ്മേളനം സംസ്ഥാന സെക്രട്ടറി എൽ ദീപ 
ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കെജിഎൻഎ 67–-ാം ജില്ലാ സമ്മേളനം ആരംഭിച്ചു. സ. നിപുൺ നഗറിൽ (ആലപ്പുഴ ജെൻഡർ പാർക്ക്‌ സ്‌ത്രീ സൗഹൃദകേന്ദ്രം) ജില്ലാ കൗൺസിൽ സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആർ രജില അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി എസ്‌ അനിൽകുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ എ ആർ ലീനാമോൾ കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം  പി ശ്രീകല പ്രമേയങ്ങൾ അവതരിപ്പിച്ചു. കെജിഎൻഎ സംസ്ഥാനകമ്മിറ്റി അംഗം എൽ ഷീനാലാൽ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി സി മായ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ പ്രചാരണാർഥം ടുവീലർ റാലിയും സംഘടിപ്പിച്ചു. ചൊവ്വ രാവിലെ കൗൺസിൽ സമ്മേളനത്തിന്റെ തുടർച്ച നടക്കും. തുടർന്ന്‌ പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌ എസ്‌ ഹമീദ് ഉദ്‌ഘാടനംചെയ്യും. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ദീപു സേവ്യർ അധ്യക്ഷനാകും. പകൽ 12ന്‌ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ്‌ അംഗം കെ എച്ച്‌ ബാബുജാൻ ഉദ്‌ഘാടനംചെയ്യും. കെജിഎൻഎ ജില്ലാ പ്രസിഡന്റ്‌ എ ഡി സുമോൾ അധ്യക്ഷയാകും.  തുടർന്ന്‌ യാത്രയയപ്പും- അനുമോദന സമ്മേളനവും നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനംചെയ്യും. ആർ രജില അധ്യക്ഷയാകും. വൈകിട്ട്‌ നാലിന്‌ പൊതുസമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News