ആശാവർക്കർമാർ ഡിഎംഒ ഓഫീസ് മാർച്ച് നടത്തി
ആലപ്പുഴ ജില്ലാ ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പണിമുടക്കും ഡിഎംഒ ഓഫീസ് മാർച്ചും സംഘടിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മുംതാസ് സലാം അധ്യക്ഷയായി. ജീവിതശൈലി രോഗനിർണയവുമായി ബന്ധപ്പെട്ട് ഓൺലൈനായി നടത്തുന്ന സർവേക്ക് ഉപകരണങ്ങൾ നൽകുക, ഒരാൾക്ക് 20രൂപ ഇൻസെന്റീവ് നൽകുക, ആറു മാസം കാലാവധി അനുവദിക്കുക, ഓണറേറിയം 15000രൂപ അനുവദിക്കുക, തൊഴിലാളികളുടെ പെൻഷൻ പ്രായം 65 ആയി ഉയർത്തുക, പിരിഞ്ഞു പോകുമ്പോൾ ലക്ഷം രൂപ ആനുകൂല്യം നൽകുക, ജില്ലയിൽ അദാലത്ത് വഴി നൽകാമെന്ന് പറഞ്ഞ കുടിശിക പൂർണമായും നൽകുക, ജെപിഎച്ച്എൻമാരുടെ പിഴവ് മൂലം ശമ്പളം മുടങ്ങുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. യൂണിയൻ ജില്ല ജനറൽ സെകട്ടറി ഗീതാഭായി, പ്രസന്ന സതീഷ്ണകുമാർ, ഷൈലജ രമേശൻ, ആസിയ ദേവി, നിജകുമാരി, എൽസമ്മ, രേഖ ചന്ദ്രൻ, ശ്രീദേവി ഓമനക്കുട്ടൻ, മേഴ്സി ജോബ്, പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com