കെൽട്രോണിന്‌ കൈയടിച്ച്‌ ഐഎസ്‌ആർഒ ചെയർമാൻ

കെൽട്രോണിന്റെ ബഹിരാകാശ ഇലക്‌ട്രോണിക്‌സ്‌ മേഖലയിലെ ഉൽപ്പന്നങ്ങൾ ജനറൽ മാനേജർ കെ വി അനിൽകുമാറും ഡെപ്യൂട്ടി ജനറൽ മാനേജർ വി പി അബ്‌ദുൾ ഹസീബും എൽപിഎസ്‌സി അസോ. ഡയറക്‌ടർ ആർ ഹട്ടന് കൈമാറുന്നു


  അരൂർ അമ്പത്‌ വർഷം പിന്നിട്ട പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ ബഹിരാകാശ ഇലക്‌ട്രോണിക്‌സ്‌ മേഖലയിലെ സംഭാവനകൾ ശ്ലാഘനീയമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. അരൂരിൽ പ്രവർത്തിക്കുന്ന കെൽട്രോൺ കൺട്രോൾസ് അരൂരിന്റെ ബഹിരാകാശ ഇലക്‌ട്രോണിക്‌സ്‌ ഉൽപ്പന്നങ്ങളുടെ നിർമാണശാല സന്ദർശിക്കുകയായിരുന്നു അദ്ദേഹം.  വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹാനിഷ് അധ്യക്ഷനായി. ഉൽപ്പന്ന കൈമാറ്റച്ചടങ്ങുകൾ നടന്നു. കെൽട്രോൺ കൺട്രോൾസ് അരൂർ ജനറൽ മാനേജർ കെ വി അനിൽകുമാറും ഡെപ്യൂട്ടി ജനറൽ മാനേജർ വി പി അബ്‌ദുൾ ഹസീബും എൽപിഎസ്‌സി അസോസിയേറ്റ് ഡയറക്‌ടർ ആർ ഹട്ടന് പദ്ധതി കൈമാറി. കെൽട്രോൺ ചെയർമാൻ എൻ നാരായണമൂർത്തി, എൽപിഎസ്‌സി ഡയറക്‌ടർ ഡോ. വി നാരായണൻ, ഡോ. എസ് വിജയൻ, ഹേമചന്ദ്രൻ, ശ്രീകുമാർനായർ, എം കെ ജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News