ചെങ്ങന്നൂരിൽ 
ചെങ്കൊടി ഉയർന്നു

സിപിഐ എം ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന് തുടക്കംകുറിച്ച്‌ പൊതുസമ്മേളനനഗറിൽ 
സംഘാടകസമിതി ചെയർമാൻ എം ശശികുമാർ പതാക ഉയർത്തുന്നു


  ചെങ്ങന്നൂർ സിപിഐ എം ചെങ്ങന്നൂർ ഏരിയ സമ്മേളത്തിന് തുടക്കംകുറിച്ച്‌ ചെങ്കൊടി ഉയർന്നു. പൊതുസമ്മേളനം നടക്കുന്ന മാർക്കറ്റ് ജങ്ഷനിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സംഘാടകസമിതി ചെയർമാൻ എം ശശികുമാർ പതാക ഉയർത്തി. വെൺമണി ചാത്തന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ കെ എസ് ഷിജു ക്യാപ്റ്റനായ പതാകജാഥ ജില്ലാ കമ്മിറ്റിയംഗം എം എച്ച് റഷീദ് ഉദ്ഘാടനംചെയ്‌തു. നെൽസൺ ജോയി ജാഥാ മാനേജരായി. ചെറിയനാട് ശിവരാമന്റെ രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ പി ഉണ്ണികൃഷ്‌ണൻ നായർ ക്യാപ്റ്റനായ കൊടിമരജാഥ ജില്ലാ കമ്മിറ്റിയംഗം ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. ജി വിവേക് ജാഥാ മാനേജരായി. വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കോടിയേരി ബാലകൃഷ്‌ണൻ നഗറിലെത്തിയ പതാകയും കൊടിമരവും സംഘാടകസമിതി കൺവീനർ എം കെ മനോജ് ഏറ്റുവാങ്ങി.   ഞായർ, തിങ്കൾ ദിവസങ്ങളിൽ സി കെ ഉദയകുമാർ നനഗറിലാണ് (ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബ്) പ്രതിനിധി സമ്മേളനം. പുഷ്‌പാർച്ചനയ്‌ക്കും പതാക ഉയർത്തലിനുംശേഷം ഞായർ രാവിലെ 10ന് കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. 10 ലോക്കൽ കമ്മിറ്റിയിൽനിന്ന്‌ 110 പ്രതിനിധികളും 21 ഏരിയ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 131 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഏരിയ സെക്രട്ടറി എം ശശികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചയ്‌ക്കുശേഷം പൊതുചർച്ച ആരംഭിക്കും.    തിങ്കൾ രാവിലെ 10ന് പ്രതിനിധി സമ്മേളനം തുടരും. ചർച്ചയ്‌ക്കുള്ള മറുപടിക്കുശേഷം ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ  സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, എ മഹേന്ദ്രൻ, കെ രാഘവൻ, ജി രാജമ്മ, ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എച്ച് റഷീദ്, ആർ രാജേഷ്, ജെയിംസ് ശമുവേൽ എന്നിവർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ചൊവ്വ വൈകിട്ട് നാലിന് ചെങ്ങന്നൂർ റെയിൽവേ ജങ്ഷനിൽനിന്ന്‌ ചുവപ്പുസേനാ മാർച്ചും പ്രകടനവും ആരംഭിക്കും. അഞ്ചിന്‌ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News